കോൺക്രീറ്റിട്ട്​ ഷാർജ വീണ്ടും  ഗിന്നസ്​ ബുക്കിൽ

ഷാർജ: കെട്ടിട നിര്‍മാണ രംഗത്ത് ഷാര്‍ജക്ക് മറ്റൊരു ലോക റെക്കോഡ്​ കൂടി. 62 മണിക്കൂര്‍ തുടര്‍ച്ചയായി കോണ്‍ക്രീറ്റ് മിശ്രിതം നിറ‍ക്കുക. 
അതുകൊണ്ട് 20,246 ഘന മീറ്റര്‍ സ്ഥലം കോണ്‍ക്രീറ്റ് ചെയ്തെടുക്കുക. ഷാര്‍ജയെ വീണ്ടും ഗിന്നസ് ബുക്കിലെത്തിയ റെക്കോഡ്​ ശ്രമം ഇതായിരുന്നു. ഷാര്‍ജ മൈവലയില്‍ 300 ദശലക്ഷം ദിർഹം ചെലവിട്ട് വരുന്ന സഫാരി ഷോപ്പിങ് സ​െൻററി​​െൻറ നിര്‍മാണത്തിന്റെ ഭാഗമായാണ് ഈ റെക്കോഡ്​ പിറന്നത്. 
ഓസ്കാര്‍ ബില്‍ഡിങ് കണ്‍സ്ട്രക്ഷന്‍ കമ്പനിക്കായിരുന്നു നിര്‍മാണ ചുമതല.

600 ലധികം തൊഴിലാളികളാണ് കോണ്‍ക്രീറ്റ് നിറച്ചു കൊണ്ടിരുന്നത്. ട്രക്കുകള്‍ 2600 ട്രിപ്പടിച്ചാണ് കൂറ്റന്‍ നിര്‍മാണത്തിന് ആവശ്യമായ കോണ്‍ക്രീറ്റ് എത്തിച്ചത്​. 5500 ടണ്‍ സ്​റ്റീല്‍ കൂടി ചേര്‍ത്തായിരുന്നു വാര്‍പ്പ്. ഇതോടെ 19,793 ഘന മീറ്ററി​​െൻറ പഴയ റെക്കോര്‍ഡാണ് ഷാര്‍ജ മറി കടന്നത്. ഷാര്‍ജ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ സാബിത് സലിം ആല്‍ താരിഫി ഗിന്നസ് അധികൃതരില്‍ നിന്ന് റെക്കോഡ്​ ഏറ്റുവാങ്ങി.

Tags:    
News Summary - concrete

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.