ദുബൈ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയും സ്പീക്കറും ഗവര്‍ണറുമായിരുന്ന വക്കം പുരുഷോത്തമന്റെ നിര്യാണത്തിൽ ജനതാ കൾചറൽ സെന്റർ ഓവർസീസ് കമ്മിറ്റി അനുശോചിച്ചു. കേരളത്തിലെ കോൺഗ്രസിനും പൊതുസമൂഹത്തിനും തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗമെന്ന് ജെ.സി.സി ഓവർസീസ് കമ്മിറ്റി ഭാരവാഹികളായ പി.ജി. രാജേന്ദ്രൻ, അനിൽ കൊയിലാണ്ടി, നജീബ് കടലായി എന്നിവർ അനുശോചനക്കുറിപ്പിൽ അറിയിച്ചു.
ദുബൈ: ഭരണ രംഗത്തും പൊതുരംഗത്തും കഴിവും ആത്മാർഥതയും തെളിയിച്ച ഭരണ കർത്താവും ജന നേതാവായിരുന്നു വക്കം പുരുഷോത്തമനെന്ന് ദുബൈ ഇൻകാസ് പ്രസിഡന്റ് നദീർ കാപ്പാട്, ജനറൽ സെക്രട്ടറി ബി.എ. നാസർ, ട്രഷറർ ടൈറ്റസ് പുല്ലൂരാൻ എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു. അദ്ദേഹത്തിന്റെ ബന്ധുക്കളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി അവർ അറിയിച്ചു.
ദുബൈ: മുന്‍മന്ത്രി വക്കം പുരുഷോത്തമന്റെ നിര്യാണത്തിൽ ഗുരു വിചാരധാര സെൻട്രൽ കമ്മിറ്റി അനുശോചിച്ചു. കൈവെച്ച മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച അപൂർവം നേതാക്കളിൽ പ്രമുഖനായിരുന്നു വക്കം പുരുഷോത്തമൻ. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ കോൺഗ്രസ് പാർട്ടിക്കും കേരളത്തിലെ പൊതുസമൂഹത്തിനും തീരാനഷ്ടമാണ് സംഭവിച്ചതെന്ന് ഗുരു വിചാരധാര ഭാരവാഹികളായ പി.ജി രാജേന്ദ്രൻ, ഒ.പി വിശ്വംഭരൻ, സജി ശ്രീധരൻ, പ്രഭാകരൻ പയ്യന്നൂർ, ഷാജി ശ്രീധരൻ എന്നിവർ അനുശോചനക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.