അബൂദബി: കൊറോണ വൈറസ് വ്യാപനം തടയാനും ആരോഗ്യ പ്രവർത്തനങ്ങളെ പിന്തുണക്കുന്നതിനുമ ായി 535 ഓളം വളൻറിയർമാർക്ക് യു.എ.ഇ ആരോഗ്യ-രോഗ-പ്രതിരോധ മന്ത്രാലയം പരിശീലനം നൽകി. ദ േശീയ അവബോധം, പരിശീലനം, പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയിലൂടെ കൊറോണ വൈറസ് വ്യാപന ം കുറക്കുന്നതിെൻറ ഭാഗമാണിതെന്ന് യു.എ.ഇ ആരോഗ്യമേഖല വക്താവ് ഡോ. ഫരീദ അൽ ഹൊസാനി വെളിപ്പെടുത്തി. മെഡിക്കൽ സംവിധാനങ്ങളെ സഹായിക്കുന്ന വിവിധ സമ്പർക്ക കേന്ദ്രങ്ങൾ, ക്വാറൻറീൻ സെൻററുകൾ, ആശുപത്രികൾ, അണു നശീകരണ സൗകര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സന്നദ്ധ സേവകരുടെ സേവനം പ്രയോജനപ്പെടുത്തും.
സർക്കാർ, സർക്കാറിതര സംഘടനകളുടെ സഹകരണത്തോടെയാണിത് നടപ്പാക്കുക. രാജ്യത്തെയും സമൂഹത്തെയും സേവിക്കാനും സാമൂഹിക സുരക്ഷക്ക് സംഭാവന നൽകാനും സന്നദ്ധപ്രവർത്തനത്തിന് തയാറാകുന്നവരെ യു.എ.ഇ പ്രോത്സാഹിപ്പിക്കും.
ദേശീയ സന്നദ്ധ സംരംഭങ്ങളായ തക്തോഫ്, സനിദ്, വി ആർ ഒാൾ പൊലീസ്, എമിറേറ്റ്സ് റെഡ് ക്രെസൻറ്, എമിറേറ്റ്സ് വൊളൻററി അക്കാദമി, ദുബൈ വൊളൻറിയറിങ് പ്രോഗ്രാം, സന്തൂക്ക് അൽ വതൻ ഫണ്ട്, വൊളൻറിയറിങ് ഇൻകുബേറ്റേഴ്സ് സിസ്റ്റം എന്നിവ പരിശീലന പദ്ധതിയിൽ പങ്കാളികളാണ്. ഇമറാത്തി യുവാക്കളുടെ സന്നദ്ധത ഉറപ്പാക്കാൻ ഫെഡറൽ യൂത്ത് അതോറിറ്റിയും രംഗത്തുണ്ട്. വിദ്യാഭ്യാസ മന്ത്രാലയം, സാംസ്കാരിക, വൈജ്ഞാനിക വികസന മന്ത്രാലയം, സാമൂഹിക വികസന മന്ത്രാലയം, ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്സ് ആൻഡ് എൻഡോവ്മെൻറ്, നാഷനൽ മീഡിയ കൗൺസിൽ, ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെൻറ് ഹ്യൂമൻ റിസോഴ്സസ് എന്നിവയും പരിശീലന പരിപാടിക്കൊപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.