ദുബൈ: ബർദുബൈയിലെ വീട്ടിൽ സൗന്ദര്യവർധക ശസ്ത്രക്രീയ നടത്തിയിരുന്ന സ്ത്രീയെ പൊലീസ് പിടികൂടി. അധികൃതരുടെ അനുവാദമോ ലൈസൻസോയില്ലാതെ ചികിൽസ നടത്തിയതിനും മരുന്നുകളും മറ്റ് ഉപകരണങ്ങളും ൈകവശം വെച്ചതിനും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. മരുന്നും സിറിഞ്ചും മറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ടെന്ന് ബർ ദുബൈ പ്രോസിക്യൂട്ടർ മിത്ര ഇബ്രാഹിം മദനി പറഞ്ഞു. ചുണ്ടിെൻറ സൗന്ദര്യം വർധിപ്പിക്കാമെന്ന് വാഗ്ദാനം നൽകി 1100 ദിർഹം വാങ്ങി ചികിൽസ നടത്തുന്നതിനിടെയാണ് ഇവർ പിടിയിലായത്. ഇവർക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂട്ടർമാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരക്കാരുടെയടുത്ത് ചികിൽസ തേടുന്നത് ജീവനുതന്നെ അപകടകരമാണെന്ന് മിത്ര ഇബ്രാഹിം മദനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.