കോവിഡ് നഷ്​ടപരിഹാരം : നിയമനടപടിക്കൊരുങ്ങി​ പ്രവാസികൾ

ദുബൈ: കോവിഡ്​ ബാധിച്ച്​ മരിച്ച പ്രവാസികളുടെ കുടുംബങ്ങളെയും നഷ്​ടപരിഹാര പട്ടികയിൽ ഉൾപ്പെടുത്തണമെന്നാവശ്യ​പ്പെട്ട്​ നിയമനടപടികൾക്കൊരുങ്ങി പ്രവാസികൾ.​

നഷ്​ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട്​ സുപ്രീംകോടതി തിങ്കളാഴ്​ച പരിഗണിക്കുന്ന കേസിൽ പ്രവാസികൾക്കായി സാമൂഹിക പ്രവർത്തകൻ അഡ്വ. ഹാഷിക്​ തൈക്കണ്ടി​ കക്ഷിചേർന്നു​. മാർഗനിർദേശം പുറപ്പെടുവിക്കു​േമ്പാൾ പ്രവാസികളെയും ഉൾപ്പെടുത്താൻ ഡൽഹിയിലുള്ള അഭിഭാഷകർ മുഖേന പ്രധാനമന്ത്രിക്ക് നേരിട്ട്​ നിവേദനം നൽകുമെന്ന്​ പ്രവാസി ലീഗൽ സെൽ അറിയിച്ചു. പരിഹാരം കണ്ടില്ലെങ്കിൽ സുപ്രീംകോടതിയിൽ ഹരജി ഫയൽ ചെയ്യുമെന്നും അവർ വ്യക്​തമാക്കി.

ഉചിതമായ നടപടിയെടുത്തില്ലെങ്കിൽ മറ്റ്​ പ്രവാസി സംഘടനകളുമായി ചേർന്ന്​ നിയമനടപടി സ്വീകരിക്കുമെന്ന് യു.എ.ഇ​ കെ.എം.സി.സി അറിയിച്ചു. പ്രവാസികളെ കോടതിവിധിയുടെ പരിധിയില്‍ ഉള്‍പ്പെടുത്താൻ​ ഒപ്പുശേഖരണം നടത്തുമെന്ന്​ ഷാർജ മലയാളി കൂട്ടായ്മ വ്യക്​തമാക്കി.

അഡ്വ. ദീപക്​ പ്രകാശ്​ വഴി സുപ്രീംകോടതിയിൽ ഫയൽ ചെയ്​ത കേസിലാണ്​ അഡ്വ. ഹാഷിക്​ കക്ഷിചേർന്നത്​. ഗൾഫിൽ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി 2020 ജൂൺ 24ന്​ 'ഇനിയുമെത്ര മരിക്കണം' എന്ന തലക്കെട്ടിൽ മാധ്യമം പ്രസിദ്ധീകരിച്ച പത്ര റിപ്പോർട്ടി​െൻറ അടിസ്​ഥാനത്തിലായിരുന്നു സുപ്രീംകോടതിയിൽ ഹരജി നൽകിയത്​. കുടുംബനാഥ​െൻറ വേർപാടോടെ നിരാലംബരാകുന്ന കുടുംബത്തെ സംരക്ഷിക്കാൻ സർക്കാറുകൾക്ക്​ ബാധ്യതയുണ്ടെന്നുകാട്ടി കേന്ദ്രസർക്കാറിനും 28 സംസ്ഥാന സർക്കാറുകൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും എതിരെയാണ്​ പൊതുതാൽപര്യ ഹരജി നൽകിയത്​.

പ്രവാസികളുടെ ആശ്രിതർക്ക് നഷ്​ടപരിഹാരം നൽകണം, മാർഗനിർദേശങ്ങൾ പുറത്തുവരു​േമ്പാൾ പ്രവാസികളെയും ഉൾപ്പെടുത്തണം, മരിച്ചവരുടെ രേഖകൾ കാലതാമസം കൂടാതെ ലഭ്യമാക്കാൻ നിർദേശം നൽകണം തുടങ്ങിയവ ഉൾപ്പെടുത്തിയാണ് ലോക കേരളസഭ അംഗം കൂടിയായ​ അഡ്വ. ഹാഷിക്​​ കക്ഷിചേർന്നത്​.

കേന്ദ്ര-സംസ്ഥാന സർക്കാറിന്​ നിവേദനം സമർപ്പിക്കാൻ ഒപ്പ​ുശേഖരണം

ഷാര്‍ജ: നാട്ടിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് ലഭിക്കുന്ന ആനുകൂല്യങ്ങൾ വിദേശരാജ്യങ്ങളിൽ മരിച്ചവരുടെ കുടുംബത്തിനും ലഭ്യമാക്കണമെന്ന ആവശ്യവുമായി​ ഷാർജ മലയാളി കൂട്ടായ്മ കേന്ദ്ര–സംസ്ഥാന സർക്കാറുകൾക്ക് നിവേദനങ്ങൾ സമർപ്പിക്കും.

ഇതിനായി പ്രവാസികളിൽനിന്ന്​ ഒപ്പ​ുശേഖരണം നടത്തും. പല കുടുംബങ്ങളുടേയും ഏക വരുമാനമാർഗമായവരാണ് കോവിഡ് പിടിപെട്ട് വിദേശനാടുകളിൽ മരിച്ചതെന്ന്​ കൂട്ടായ്​മ പ്രസിഡൻറ്​ ദിനിൽ മഠത്തിൽ, സെക്രട്ടറി പ്രവീൺ കൃഷ്ണൻ എന്നിവർ പറഞ്ഞു. കോവിഡ്മൂലമുള്ള മരണങ്ങൾ അപകടമരണ ഇൻഷുറൻസ് പരിധിയിൽപെടാത്തതിനാൽ സർക്കാർ സഹായമല്ലാതെ മറ്റൊരു സഹായവും ലഭിക്കില്ലെന്ന കാര്യം കേന്ദ്ര–സംസ്ഥാന സർക്കാറുകൾ പരിഗണിക്കണം.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സാമ്പത്തികസഹായം നല്‍കണമെന്ന സുപ്രീംകോടതി വിധി ആശ്വാസകരമാണ്​. ഇന്ത്യക്ക്​ വിദേശനാണ്യം നേടിത്തരുന്ന പ്രവാസികളെ പല പ്രതിസന്ധിഘട്ടങ്ങളിലും അധികാരികൾ വിസ്മരിക്കുന്നു. കുടുംബനാഥൻ നഷ്​ടപ്പെട്ട പ്രവാസി കുടുംബങ്ങള്‍ക്ക് സാമ്പത്തികസഹായം നല്‍കുക സര്‍ക്കാറിന് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ ആശ്വാസമാണെന്നും അവർ പറഞ്ഞു.

Tags:    
News Summary - Covid Compensation: Expatriates ready for legal action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.