അബൂദബി: കോവിഡ് വ്യാപന സാഹചര്യത്തിൽ ഇൻഡോർ പരിപാടികളിൽ പങ്കെടുക്കുന്നവർക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണത്തിൽ ഇളവുമായി അബൂദബി. 80 ശതമാനം പേർക്ക് ഇനി മുതൽ ഇൻഡോർ പരിപാടികളിൽ പങ്കെടുക്കാമെന്ന് അധികൃതർ അറിയിച്ചു.
ഔട്ട്ഡോർ പരിപാടികൾക്കും വിവാഹങ്ങൾക്കുമൊക്കെ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിലും ഇളവ് നൽകിയതായി അബൂദബി മീഡിയ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ഇൻഡോർ പരിപാടികളിൽ കയറുന്നതിന് അൽഹുസ്ൻ ആപ്പിൽ ഗ്രീൻപാസും 96 മണിക്കൂറിനുള്ളിലെടുത്ത നെഗറ്റിവ് പി.സി.ആർ പരിശോധനഫലവും കാണിക്കണം. മാസ്ക് ധരിച്ചിരിക്കലും നിർബന്ധമാണ്. കല്യാണ ഹാളുകളിൽ 60 ശതമാനം പേരെ മാത്രമെ പ്രവേശിപ്പിക്കാവൂ.
ഇൻഡോർ പരിപാടികളിൽ പരമാവധി 100 പേരെ മാത്രവും തുറസ്സായ സ്ഥലങ്ങളിലെ കല്യാണ പരിപാടികളിൽ 300 പേരെ വരെയും വീടുകളിൽ കല്യാണങ്ങൾക്ക് 60 പേരെയും മാത്രമെ പങ്കെടുപ്പിക്കാവൂ എന്നും അധികൃതർ വ്യക്തമാക്കി. ഔട്ട്ഡോർ പരിപാടികളിൽ സംബന്ധിക്കുന്നവർ അൽഹുസ്ൻ ആപ്പിൽ ഗ്രീൻ പാസ് കാണിക്കുകയും മാസ്ക് ധരിക്കുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.