ദുബൈ: ദേശീയദിനാഘോഷത്തോടനുബന്ധിച്ച് ഖിസൈസ് അൽ നഹ്ദ സെൻറർ വിവിധ ഓഫറുകൾ പ്രഖ്യാപിച്ചു. ദേശീയദിനമായ ഡിസംബർ രണ്ടിന് അൽ നഹ്ദ സെൻററിൽ പി.സി.ആർ പരിശോധന എല്ലാ ഉപഭോക്താക്കൾക്കും തികച്ചും സൗജന്യമായിരിക്കുമെന്ന് സെൻറർ അധികൃതർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
29, 30, ഡിസംബർ ഒന്ന് എന്നീ ദിവസങ്ങളിൽ പി.സി.ആർ പരിശോധന നടത്തുന്ന എല്ലാവർക്കും ഒരു മാസത്തിനുള്ളിൽ മറ്റൊരു പി.സി.ആർ ടെസ്റ്റ് തികച്ചും സൗജന്യമായി നടത്താനുള്ള വൗച്ചറും നൽകും. നിലവിലെ നിരക്കനുസരിച്ച് 110 ദിർഹത്തിന് 12 മുതൽ 14 മണിക്കൂറിനുള്ളിലും, എക്സ്പ്രസ് സർവിസിനുള്ള 130 ദിർഹത്തിന് ആറു മുതൽ എട്ടു മണിക്കൂറിനുള്ളിലും, 200 ദിർഹത്തിന് അഞ്ചു മണിക്കൂറിനുള്ളിലും ഫലം ലഭ്യമാക്കും.
ദേശീയദിനത്തിൽ പി.സി.ആർ പരിശോധനക്ക് എത്രപേർ എത്തിയാലും പരിശോധന പൂർത്തിയാക്കാനുള്ള സൗകര്യമുണ്ടെന്നും മുൻകൂട്ടി ബുക്ക് ചെയ്യേണ്ട ആവശ്യമില്ലെന്നും അധികൃതർ വ്യക്തമാക്കി. ദുബൈ ഖിസൈസ് ഒന്നിലെ 10ാം സ്ട്രീറ്റിൽ പ്രവർത്തിക്കുന്ന അല്‍നഹ്ദ സെൻററില്‍ ദുബൈ ഹെല്‍ത്ത് അതോറിറ്റിയുടെ അംഗീകാരത്തോടെയാണ് കോവിഡ് ഡ്രൈവ് ത്രൂ ടെസ്റ്റിങ് സെൻറര്‍ പ്രവർത്തിക്കുന്നത്.
അൽനഹ്ദ സെൻററിൽ ദുബൈ ഇക്കണോമിക് ഡെവലപ്മെൻറ്, ദുബൈ ഹെൽത്ത് അതോറിറ്റി, ദുബൈ സിവിൽ ഡിഫൻസ്, എമിറേറ്റ്സ് ഐഡി (ഐ.സി.എ സെൻറർ), എമിഗ്രേഷൻ കൗണ്ടർ, ദുബൈ പബ്ലിക് നോട്ടറി, ദുബൈ കോർട്ട് , ഇജാരി സർവിസസ് തുടങ്ങിയ സർക്കാർ സേവനങ്ങൾക്കു പുറമെ ഡ്രൈവ് ത്രൂ ആർ.ടി.പി.സി.ആർ സൗകര്യവും കൂടി വന്നതോടെ സേവനം കൂടുതൽ ജനങ്ങളിലേെക്കത്തിക്കാൻ കഴിയുന്നുണ്ടെന്ന് സെൻറർ മാനേജ്മെൻറ് അറിയിച്ചു. വിവരങ്ങള്‍ക്ക് 0581161176,042637677, 042637678. ശംസുദ്ദീൻ ബിൻ മുഹ്യുദ്ദീൻ, റാശിദ് ബിൻ അസ്ലം, ഷമീം യൂസഫ്, പ്രസാദ് തടത്തിൽ, യു.കെ ഫൈസൽ, സുബ്ഹാൻ ബിൻ ശംസുദ്ദീൻ, തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.