ദുബൈ: കൊല്ലം ചടയമംഗലം ഇളംപഴന്നൂർ സ്വദേശി രതീഷ് സോമരാജൻ (36) ദുബൈയിൽ കോവിഡ് ബാധിച്ചു മരിച്ചു. ദുബൈയിൽ ടാക്സി ഡ ്രൈവറായിരുന്ന രതീഷ് ഇന്നലെ അർധരാത്രിയാണ് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ശ്വസനസംബന്ധമായ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് ഈമാസം 12 മുതൽ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.
പരിശോധനയിൽ കോവിഡ് പോസിറ്റീവാണെന്ന് വ്യക്തമായി. മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം ബുധനാഴ്ച സംസ്കരിക്കുമെന്ന് ദുബൈയിലെ ബന്ധുക്കൾ അറിയിച്ചു. കല്ലുംകൂട്ടത്തിൽ സോമരാജെൻറയും ലളിതയുടെയും മകനാണ്. ഭാര്യ: വിജി. മകൾ: സാന്ദ്ര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.