ദുബൈ: സ്വന്തം ആരോഗ്യം തൃണവത്ഗണിച്ച് രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കാൻ കോവിഡിനെതിരെ മുന്നിട്ടിറങ്ങി പോരാടുന്നവർക്ക് ശൈഖ് ഹംദാൻ നന്ദി പറഞ്ഞു. യോദ്ധാക്കളെ ഹൃദയം തുറന്ന് അഭിനന്ദിച്ചും അവർക്ക് വികാരവായ്പ്പോടെ നന്ദി പറഞ്ഞും ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം. പ്രത്യേകം തയാറാക്കിയ കുറിപ്പിലൂടെയാണ് ശൈഖ് ഹംദാൻ മഹാമാരിക്കെതിരെ പ്രത്യക്ഷ യുദ്ധം നടത്തുന്നവരെ ചേർത്തുപിടിച്ച് അഭിനന്ദിച്ചത്. വെല്ലുവിളികൾ ഉയർന്നുവരുമ്പോഴും മറ്റുള്ളവരുടെ സുരക്ഷക്കായി സ്വന്തം ജീവൻ ത്യജിച്ച് പോരാടുന്നവരോട് പ്രത്യേക നന്ദിയുണ്ടെന്ന് എെൻറ പ്രിയപ്പെട്ട സഹോദരീസഹോദരന്മാരെ എന്ന് അഭിസംബോധന ചെയ്ത് ആരംഭിക്കുന്ന കത്തിൽ അദ്ദേഹം കുറച്ചു. രാജ്യത്തെ കോവിഡ് 19 വൈറസ് വ്യാപനത്തിനെതിരെ പോരാടുന്നതിന് മുന്നണിപ്പോരാളികളായി നിലയുറപ്പിച്ച എല്ലാവരോടും ഹൃദയംഗമമായ നന്ദിയും കടപ്പാടുമുണ്ട് - അദ്ദേഹം കുറച്ചു. രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കുന്നവർക്ക് നന്ദി പറയുന്ന കുറിപ്പ് എന്ന് നിങ്ങളുടെ സഹോദരൻ എന്ന് വിശേഷിപ്പിച്ചാണ് അവസാനിക്കുന്നത്.
ശൈഖ് ഹംദാൻ എഴുതിയ കത്തിെൻറ പൂർണരൂപം
എെൻറ പ്രിയ സഹോദരീസഹോദരന്മാരേ, മുൻനിരയിലെ ധീരരായ യോദ്ധാക്കളെ ഞങ്ങളുടെ നിരാശാജനകമായ സമയങ്ങളിൽ വെല്ലുവിളികളേറ്റെടുത്തവരാണ് നിങ്ങൾ. സായുധരായ നിങ്ങളുടെ നിസ്വാർഥ പ്രവർത്തനങ്ങളാണ് സേവനത്തിെൻറയും ത്യാഗത്തിെൻറയും ശരിയായ അർഥം ഞങ്ങൾക്ക് പുനർനിർവചിച്ചുതന്നത്. നിങ്ങളുടെ അപാരമായ ധൈര്യം ഞങ്ങളുടെ സമൂഹത്തെ സംരക്ഷിക്കുന്നതിന് ഒരു അജയ്യമായ കോട്ടയാണ് പണിതത്. ഞങ്ങൾക്കും പകർച്ചവ്യാധികൾക്കുമിടയിൽ നിലയുറപ്പിച്ച ഇന്നത്തെ ഏറ്റവും മികച്ച സൈനികരാണ് നിങ്ങൾ. ഞങ്ങളുടെ ജനതയെ സംരക്ഷിക്കുന്നതിന് നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഞങ്ങൾക്ക് സുരക്ഷ ഉറപ്പാക്കിയതിന് നിങ്ങൾക്ക് നന്ദി. പുതിയ നായകർക്ക് കടന്നുവരാനുള്ള മികച്ച മാതൃകയാണ് നിങ്ങൾ തീർത്തിരിക്കുന്നത്. നിങ്ങളുടെ ത്യാഗം ഏറെ പ്രചോദനകരവും വിനീതവും ചരിത്രത്തിൽ എന്നെന്നേക്കുമായി ഓർമിക്കുന്ന ഒരു പാരമ്പര്യവുമായിരിക്കും. ദൈവകൃപയാൽ നാം ഈ സമയങ്ങളിലൂടെ കടന്നുപോകും. നമുക്ക് ഒന്നിച്ചുനിന്ന് കൂടുതൽ ശക്തരും കൂടുതൽ ദൃഢനിശ്ചയമുള്ളവരുമായി ഭാവി രൂപപ്പെടുത്തുന്നതിനുള്ള യാത്ര തുടരാം. നന്ദി
നിങ്ങളുടെ സഹോദരൻ,
ഹംദാൻ ബിൻ മുഹമ്മദ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.