ദുബൈ: കോവിഡ് അതിജീവനത്തിൽ യു.എ.ഇ ആഗോളതലത്തിൽ മൂന്നാംസ്ഥാനത്ത്. ബ്ലൂം ബെർഗിെൻറ കോവിഡ് റിസൈലൻസ് റാങ്കിങ്ങിലാണ് യു.എ.ഇ മുൻനിരയിൽ സ്ഥാനം പിടിച്ചത്. അയർലൻഡും സ്പെയിനുമാണ് പട്ടികയിൽ ഒന്നും രണ്ടും സ്ഥാനത്തുള്ള രാജ്യങ്ങൾ.
കോവിഡ് വൈറസിനെ ഫലപ്രദമായി നേരിടുകയും സാമൂഹിക, സാമ്പത്തിക മേഖലകളിൽ ശക്തമായ തിരിച്ചുവരവ് നടത്തുകയും ചെയ്ത രാജ്യങ്ങളുടെ പട്ടികയിലാണ് യു.എ.ഇ മൂന്നാമതെത്തിയത്.
പട്ടികയിലെ ആദ്യപത്തിനുള്ളിൽ ഇടം പിടിച്ച ഏക ഗൾഫ് രാജ്യവും യു.എ.ഇയാണ്. 12 മാനദണ്ഡങ്ങൾ അനുസരിച്ചാണ് രാജ്യങ്ങളുടെ കോവിഡ് അതിജീവനം വിലയിരുത്തിയിരിക്കുന്നത്. രാജ്യത്തെ 88 ശതമാനം ജനങ്ങളും വാക്സിനേഷൻ പൂർത്തിയാക്കിയിട്ടുണ്ട്. 98 ശതമാനം പേരും ഒരു ഡോസെങ്കിലും സ്വീകരിച്ചിട്ടുണ്ട്.
കുറഞ്ഞ സമയത്തിനുള്ളിൽ ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് കണക്കിലേക്ക് എത്തിയതും യു.എ.ഇയെ പട്ടികയിൽ മുൻനിരയിലെത്തിച്ചു.
ലോക്ഡൗണിെൻറ പ്രത്യാഘാതം ഏറ്റവും കുറവ് നേരിട്ട രാജ്യങ്ങളിലൊന്നും ഇമാറാത്താണ്. സൗദി അറേബ്യ പട്ടികയിൽ പത്താം സ്ഥാനത്താണ്. 43ാം സ്ഥാനത്താണ് ഇന്ത്യയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.