കോവിഡ്​: പിഴ നിരക്കുകൾ പുതുക്കി യു.എ.ഇ

1000 ദിർഹം

•ഭക്ഷ്യസാധനങ്ങൾ, മരുന്ന്​, സൗന്ദര്യവർധക വസ്​തുക്കൾ, കീടനാശിനി എന്നിവ അനധികൃതമായി പ്രദർശിപ്പിക്കുന്നതും സൂക്ഷിക്കുന്നതും

•ജോലിസ്​ഥലങ്ങളിൽ ജീവനക്കാർ ശുചിത്വം പാലിക്കാതിരിക്കൽ

•അകാരണമായി രണ്ടാഴ്​ച​ക്കിടെ വീണ്ടും കോവിഡ്​ പരിശോധന നടത്തൽ

2000 ദിർഹം

•സാംക്രമികരോഗങ്ങൾ പടരാതിരിക്കാനുള്ള മുൻകരുതൽ നിർദേശങ്ങൾ ലംഘിക്കൽ

3000 ദിർഹം

•സാമൂഹിക അകലം പാലിക്കാതിരിക്കൽ

•പൊതുസ്​ഥലങ്ങളിലും പൊതുഗതാഗത സംവിധാനങ്ങളിലും മാസ്​ക്​ ധരിക്കാതിരിക്കൽ

•മൂന്നു പേരിൽ കൂടുതൽ യാത്രചെയ്യുന്ന വാഹനത്തിൽ മാസ്​ക്​ ധരിക്കാതിരിക്കൽ

•ഹോട്ടൽ പൂൾ, കായിക​ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ മുൻകരുതൽ ലംഘനം

•അനാവശ്യമായി ആരോഗ്യകേന്ദ്രങ്ങൾ സന്ദർ​ശിക്കൽ

•മാർക്കറ്റുകളിലെ സ്​ഥാപനങ്ങളിൽ സുരക്ഷ

നടപടികളെടുക്കാതിരിക്കൽ

•വാഹനത്തിൽ മൂന്നു​ പേർ യാത്രചെയ്യൽ (കുടുംബാംഗങ്ങൾ അല്ലെങ്കിൽ)

5000 ദിർഹം

•തൊഴിലിടങ്ങളിൽ മാസ്​ക്​ ധരിക്കാതിരിക്കൽ. ജീവനക്കാർക്ക്​ 500 ദിർഹമും ചുമതലയുള്ളയാൾക്ക്​ 5000 ദിർഹമും

•വാഹനങ്ങളിൽ അനധികൃതമായി ചരക്ക്​ കടത്തൽ. വാഹനം

ഒരു മാസം പിടിച്ചിടും.

•പരിധിയിൽ കൂടുതൽ ജനങ്ങളെ കയറ്റുന്ന ഷോപ്പിങ്​ സെൻറർ,

റസ്​റ്റാറൻറ്​, പൂളുകൾ തുടങ്ങിയവയുടെ ഉടമകൾക്ക്​

•അണുനശീകരണം നടത്താത്ത പൊതുഗതാഗത സംവിധാനങ്ങളുടെയും സ്വകാര്യ വാഹനങ്ങളുടെയും കമ്പനി മാനേജ്​മെൻറിന്​

•ഭക്ഷ്യോൽപന്നങ്ങൾ നിർമിക്കുന്ന സ്​ഥാപനങ്ങളിലെ ഉപകരണങ്ങൾ കൃത്യമായി അണുനശീകരണം നടത്താതിരിക്കൽ

•പരിശോധന നടത്തണം എന്ന അധികൃതരുടെ നി​ർദേശം

നിരസിക്കൽ

•വിദേശരാജ്യങ്ങളിൽ നിന്നെത്തുന്നവർക്കായി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ നിർദേശങ്ങൾ ലംഘിക്കൽ

•വാഹനങ്ങളിൽ അനുവദനീയമായതിലും കൂടുതൽ യാത്രക്കാരെ പ്രവേശിപ്പിക്കൽ

•മുൻകരുതൽ നിർദേശം പാലിക്കാതെ തൊഴിലാളികളെ കൊണ്ടുപോകൽ

•കമ്പനി വാഹനങ്ങളിൽ ജീവനക്കാർ യാത്ര ചെയ്യു​േമ്പാൾ രണ്ട്​ മീറ്റർ അകലം പാലിക്കാതിരിക്കുകയും ഗ്ലൗസ്​ ധരിക്കാതിരിക്കുകയും ചെയ്യൽ. തൊഴിലുടമക്ക്​ 5000 ദിർഹമും തൊഴിലാളികൾക്ക്​ 500 ദിർഹമും പിഴ

10,000 ദിർഹം:

•കൂട്ടം കൂടുന്ന പരിപാടി സംഘടിപ്പിക്കുന്നയാൾക്ക്​ 10000 ദിർഹം, പ​ങ്കെടുക്കുന്നവർക്ക്​ 5000 ദിർഹം വീതം

•ഹോം ക്വാറൻറീനിലുള്ളവരിൽ

സർക്കാർ നിർദേശിച്ച ആപ്പുകൾ ഇൻസ്​റ്റാൾ ചെയ്യാത്തവർ

•സർക്കാർ സ്​മാർട്ട്​ ഡിവൈസ്​ നശിപ്പിക്കു​ക, നഷ്​ടപ്പെട്ടത്​ അറിയിക്കാതിരിക്കുക

•യാത്രാനിരോധനമുള്ള എമിറേറ്റുകളിലേക്ക്​ തൊഴിലാളികളെ അനധികൃതമായി കടത്തൽ. വാഹനം ഒരുമാസം പിടിച്ചിടും

•മുൻകരുതൽ പാലിക്കാത്ത കപ്പലുകളുടെ കാപ്​റ്റൻമാർക്കും ഏജൻറുമാർക്കും

20,000 ദിർഹം

•സ്​മാർട്ട്​ സർവിസുകളോ ആപ്പുകളോ നശിപ്പിക്കുകയോ വിവരങ്ങൾ ചോർത്താൻ ശ്രമിക്കുകയോ ചെയ്യൽ.

•തെർമൽ സ്​കാനറുകൾ സ്​ഥാപിക്കാതിരിക്കൽ

•അധികൃതർ ആവശ്യപ്പെട്ടാൽ

വിവരങ്ങൾ കൈമാറാത്ത മെഡിക്കൽ ലാബുകൾ

•രോഗികളുടെ വിവരം കൈമാറുകയോ വിവരം നശിപ്പിക്കുകയോ ചെയ്യൽ

50,000 ദിർഹം

•അധികൃതരുടെ നിർദേശം ലംഘിച്ച്​ ആശുപത്രി വാസം, ചികിത്സ, പരിശോധന തുടങ്ങിയവ ഒഴിവാക്കൽ

•ക്വാറൻറീൻ ലംഘിക്കൽ

•തിയറ്റർ, കായിക സംവിധാനങ്ങൾ, അമ്യൂസ്​മെൻറ്​ പാർക്ക്​, ബീച്ച്​, ഷോപ്പിങ്​ മാൾ, റസ്​റ്റാറൻറ്​, കഫെ, പാർക്ക്​, വാണിജ്യ സ്​ഥാപനം, പൂൾ തുടങ്ങിയവയിൽ കോവിഡ്​ മുൻകരുതൽ നിർദേശം ലംഘിക്കൽ.




Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.