അജ്മാന്: ഹാര്‍ട്ട് ഓഫ് അജ്മാന് പദ്ധതി വിലയിരുത്തി അജ്മാന് കിരീടാവകാശി ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമി. പദ്ധതിയുടെ ആശയം, പുതിയ പദ്ധതികൾ, നടപ്പാക്കൽ ഘട്ടങ്ങൾ എന്നിവയുടെ വിശദമായ വിവരങ്ങള്‍ കിരീടാവകാശിക്ക് പ്രോജക്ട് ടീം വിവരിച്ചുനല്‍കി. അജ്മാനിലെ പൗരന്മാരുടെയും താമസക്കാരുടെയും അടിസ്ഥാനാവശ്യങ്ങൾ നിറവേറ്റുന്നതിന് മികച്ച അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായ സൗകര്യങ്ങളോടെ സജ്ജീകരിച്ചിട്ടുള്ള സമഗ്രമായ പദ്ധതിയാണ് ഹാര്‍ട്ട് ഓഫ് അജ്മാന്.
പ്രാദേശിക സമൂഹം, യൂനിവേഴ്സിറ്റി വിദ്യാർഥികൾ, അക്കാദമിക വിദഗ്ധര്‍, സ്വകാര്യമേഖല എന്നിവരില്‍നിന്നുള്ള അഭിപ്രായങ്ങളോടെയാണ് പദ്ധതിക്ക് രൂപരേഖ തയാറാക്കിയത്. എമിറേറ്റിലെ ജീവിതനിലവാരം ഉയർത്തുന്ന പദ്ധതികള്‍ തയാറാക്കുന്നതിന് പൊതുചട്ടക്കൂട് ക്രമീകരിക്കുന്നതിൽ എല്ലാവരെയും ഉൾപ്പെടുത്താൻ താല്പര്യപ്പെടുന്നതായി ശൈഖ് അമ്മാര്‍ പറഞ്ഞു. ഹാർട്ട് ഓഫ് അജ്മാൻ പദ്ധതി നഗരത്തിന് സജീവവും ആകർഷകവുമായ ഒരു കേന്ദ്രം സൃഷ്ടിക്കുമെന്നും ജീവിതം ആസ്വദിക്കാനും സംരംഭങ്ങള്‍ക്കും പദ്ധതികള്‍ക്കും മികച്ച അവസരങ്ങൾ കണ്ടെത്താനും ഇതുവഴി കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.