ഇന്ത്യന്‍ ഇസ്​ലാമിക് സെന്‍ററില്‍ അബൂദബി ഏറനാട് മണ്ഡലം കെ.എം.സി.സി പി.കെ. ബഷീര്‍ എം.എല്‍.എക്ക്​ നല്‍കിയ സ്വീകരണം

പ്രവാസികളോടുള്ള ക്രൂരത വസാനിപ്പിക്കണം -പി.കെ. ബഷീര്‍ എം.എല്‍.എ

അബൂദബി: കേരളത്തിലെ വിമാനത്താവളങ്ങളില്‍ വിദേശ യാത്രക്കാരില്‍ നിന്ന് ആര്‍.ടി.പി.സി.ആറിന്‍റെ പേരില്‍ ഈടാക്കുന്ന അമിത ചാര്‍ജ് ഒഴിവാക്കുന്നതിന് സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തുമെന്ന് പി.കെ. ബഷീര്‍ എം.എല്‍.എ പറഞ്ഞു.

അബൂദബി ഏറനാട് മണ്ഡലം കെ.എം.സി.സി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍ററില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അബൂദബി സംസ്ഥാന കെ.എം.സി.സി പ്രസിഡൻറ്​ ഷുക്കൂറലി കല്ലിങ്ങല്‍ ഉദ്ഘാടനം ചെയ്തു.

പ്രവാസി ഭാരതി(കേരള) ഇ.കെ. നായനാര്‍ മെമ്മോറിയല്‍ 'ദി മാന്‍ ഓഫ് എക്‌സലന്‍സ്'അവാര്‍ഡ് ജേതാവായ പി.കെ. ബഷീര്‍ എം.എല്‍.എക്ക് ഏറനാട് മണ്ഡലം കെ.എം.സി.സിയുടെയും അബൂദബി മലപ്പുറം ജില്ല കെ.എം.സി.സിയുടെ ഉപഹാരങ്ങള്‍ സമ്മാനിച്ചു.

എല്‍.എല്‍.എച്ച് ഹോസ്പിറ്റല്‍ ജീവന്‍ രക്ഷ പ്രിവിലേജ് കാര്‍ഡ് വിതരണോദ്ഘാടനം എം.എല്‍.എ നിര്‍വഹിച്ചു. മലപ്പുറം ജില്ല കെ.എം.സി.സി പ്രസിഡന്‍റ്​ ഹിദായത്തുല്ല അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍റര്‍ ജന. സെക്രട്ടറി അബ്​ദുസ്സലാം, അബൂദബി കെ.എം.സി.സി സ്‌റ്റേറ്റ് ഭാരവാഹികളായ അസീസ് കളിയാടന്‍, റഷീദലി മമ്പാട്, സലീം നാട്ടിക, ഏറനാട് മണ്ഡലം പ്രസിഡന്‍റ്​ അബ്​ദുറഹ്​മാന്‍ കുനിയില്‍, മണ്ഡലം സെക്രട്ടറി ശിഹാബ് കിഴിശ്ശേരി, ജോ. സെക്രട്ടറി അശ്‌റഫ് കീഴുപറമ്പ് എന്നിവർ സംസാരിച്ചു.

Tags:    
News Summary - Cruelty to expatriates must end - PK Basheer MLA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.