ദുബൈ: റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) നൽകിവരുന്ന സേവനങ്ങൾ വിലയിരുത്തുന്നതിനായി ഉപഭോക്തൃ കൗൺസിൽ പാനൽ ചർച്ച സംഘടിപ്പിച്ചു. ഉപഭോക്താക്കൾക്കു പുറമെ, വിവിധ ബസ് സ്റ്റേഷനുകളിലെ കൺട്രോളർമാർ, സൂപ്പർവൈസർമാർ എന്നിവരും ചർച്ചയിൽ സന്നിഹിതരായിരുന്നു. അൽ ഗുബൈബ ബസ് സ്റ്റേഷനിൽ നടന്ന ചർച്ചയിൽ സമൂഹത്തിന്റെ ദൈനംദിന ആവശ്യങ്ങളും അഭിലാഷങ്ങളും പൂർത്തീകരിക്കാൻ സേവനത്തിന് സാധിക്കുന്നുണ്ടെന്ന് വിലയിരുത്തി.
ഉപഭോക്തൃ കൗൺസിൽ ചെയർപേഴ്സനും ആർ.ടി.എ ബോർഡ് മെംബറുമായ മുഹമ്മദ് ഉബൈദ് അൽ മുല്ല ചർച്ചയിൽ അധ്യക്ഷത വഹിച്ചു. ആർ.ടി.എ ബോർഡ് മെംബർമാരും വിവിധ ഏജൻസികളിൽനിന്നുള്ള പ്രതിനിധികളും പങ്കെടുത്തു.
ബസ് സ്റ്റേഷനുകളുടെയും ബസ് സേവനത്തിന്റെയും ഗുണനിലവാരം മെച്ചപ്പെടുത്തുമെന്ന് അൽ മുല്ല യോഗത്തിൽ വ്യക്തമാക്കി. വിനോദസഞ്ചാരികൾക്കുള്ള സേവനങ്ങൾ മെച്ചപ്പെടുത്താനുള്ള നിർദേശം യോഗത്തിൽ ഉയർന്നു.
നോൽ കാർഡിന്റെ ഗുണങ്ങളും ഡിജിറ്റൽ സേവനങ്ങളും ഉപഭോക്താക്കൾക്ക് പരിചയപ്പെടുത്തുന്നതിന് കൂടുതൽ ബോധവത്കരണം ആവശ്യമാണെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.