ക​സ്റ്റം​സ്​ ബാ​ഗേ​ജ്​ ഡി​ക്ല​റേ​ഷ​നി​ൽ ഭേ​ദ​ഗ​തി വേ​ണം -ഷാ​ർ​ജ കെ.​എം.​സി.​സി മ​ങ്ക​ട മ​ണ്ഡ​ലം

ദു​ബൈ: പ്ര​വാ​സി​ക​ൾ​ക്ക്​ ഏ​റെ പ്ര​യാ​സം സൃ​ഷ്ടി​ക്കു​ന്ന ക​സ്റ്റം​സ്​ ബാ​ഗേ​ജ്​ ഡി​ക്ല​റേ​ഷ​ൻ വ്യ​വ​സ്ഥ​യി​ൽ കാ​ലോ​ചി​ത​മാ​യ മാ​റ്റം വ​രു​ത്ത​ണ​മെ​ന്ന്​ ഷാ​ർ​ജ മ​ങ്ക​ട നി​യോ​ജ​ക മ​ണ്ഡ​ലം കെ.​എം.​സി.​സി ക​മ്മി​റ്റി കേ​ന്ദ്ര സ​ർ​ക്കാ​റി​നോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു.

2016ൽ ​ഇ​റ​ക്കി​യ ബാ​ഗേ​ജ്​ ഡി​ക്ല​റേ​ഷ​ൻ വ്യ​വ​സ്ഥ ഇ​പ്പോ​ഴും അ​തേ​പ​ടി തു​ട​രു​ന്ന​തി​നാ​ൽ പ്ര​വാ​സി​ക​ൾ​ക്ക്​ തീ​രു​വ​യി​ല്ലാ​തെ സ്വ​ർ​ണാ​ഭ​ര​ണം കൊ​ണ്ടു​പോ​കു​ന്ന​തി​ന്​ പ്ര​യാ​സം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. 2016ലെ ​വ്യ​വ​സ്ഥ അ​നു​സ​രി​ച്ച്​ വി​ദേ​ശ​ത്ത്​ ഒ​രു വ​ർ​ഷം താ​മ​സി​ച്ച്​ മ​ട​ങ്ങു​ന്ന പു​രു​ഷ​ന്മാ​ർ​ക്ക്​ 20 ഗ്രാം ​സ്വ​ർ​ണാ​ഭ​ര​ണ​വും സ്ത്രീ​ക്ക്​ 40 ഗ്രാം ​സ്വ​ർ​ണാ​ഭ​ര​ണ​വും കൊ​ണ്ടു​പോ​കാ​ൻ അ​നു​മ​തി​യു​ണ്ട്. എ​ന്നാ​ൽ, 20 ഗ്രാം ​സ്വ​ർ​ണാ​ഭ​ര​ണ​ത്തി​ന്​ 50,000 രൂ​പ​യും 40 ഗ്രാം ​സ്വ​ർ​ണാ​ഭ​ര​ണ​ത്തി​ന്​ ഒ​രു ല​ക്ഷം രൂ​പ​യു​മാ​ണ്​ പ​ര​മാ​വ​ധി വി​ല​ നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്.

ഇ​തി​ൽ കൂ​ടി​യാ​ൽ ഇ​റ​ക്കു​മ​തി തീ​രു​വ അ​ട​ക്ക​ണ​മെ​ന്നാ​ണ്​​ വ്യ​വ​സ്ഥ. എ​ന്നാ​ൽ, സ്വ​ർ​ണ​വി​ല ദി​നം​പ്ര​തി വ​ർ​ധി​ക്കു​ക​യും നി​ല​വി​ൽ ഗ്രാ​മി​ന് 7500 രൂ​പ​യി​ലെ​ത്തി​യി​രി​ക്കു​ക​യാ​ണ്.

ഇ​തോ​ടെ 50,000 രൂ​പ​ക്ക്​ എ​ട്ട്​ ഗ്രാം പോ​ലും ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. നിലവിലെ നി​യ​മം അ​നു​സ​രി​ച്ച്​ 20 ​ഗ്രാം ​തൂ​ക്ക​മു​ള്ള ആ​ഭ​ര​ണ​വു​മാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ൾ ക​സ്റ്റം​സ്​ പ​രി​ശോ​ധ​ന​യി​ൽ പി​ടി​ക്ക​പ്പെ​ടു​ക​യും കേ​സി​ൽ അ​ക​പ്പെ​ടു​ക​യു​മാ​ണ്.

വി​ല​യു​ടെ അ​ന്ത​രം ചൂ​ണ്ടി​ക്കാ​ട്ടി ഉ​ദ്യോ​ഗ​സ്ഥ​ർ ചൂ​ഷ​ണം ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​വും നി​ല​നി​ൽ​ക്കു​ന്ന​താ​യി ഷാ​ർ​ജ കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ്​ അ​ഡ്വ. അ​ഷ്​​റ​ഫ്​ അ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ദി​ഖ്​ വ​ലം​പൂ​ര്​ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സൈ​ഫു​ദ്ദീ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Customs Baggage Declaration needs to be amended -Sharjah KMCC Mankada Constituency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.