അബൂദബി: രാജ്യത്തെ എല്ലാ എമിറേറ്റുകളിലൂടെയും സൈക്കിള്‍ സവാരി നടത്തുന്ന മലയാളി വിദ്യാര്‍ഥികള്‍ക്ക് അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിെൻറ നേതൃത്വത്തില്‍ സ്വീകരണം നല്കി. തൃശൂര്‍ നാട്ടിക സ്വദേശി മുഹമ്മദ് അബൂ ഷമീറും കോഴിക്കോട് ബേപ്പൂര്‍ സ്വദേശി ഇര്ഫാന് മുഹമ്മദുമാണ് ഏറെ പ്രതികൂല കാലാവസ്ഥ മറികടന്നും തിരക്കേറിയതും അപകട സാധ്യത നിറഞ്ഞതുമായ വഴികള്‍ പിന്നിട്ടും 180 കിലോമീറ്റര്‍ താണ്ടി ഷാര്‍ജയില്‍നിന്ന് അബൂദബിയില്‍ എത്തിയത്. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ആല് മക്തൂം പ്രഖ്യാപിച്ച ഫിറ്റ്നെസ് ചലഞ്ചിെൻറ ഭാഗമായാണ് ഇരുവരും സൈക്കിള്‍ സവാരി നടത്തുന്നത്. യു.എ.ഇ മുന്നോട്ട് വെക്കുന്ന 'ഒന്നും അസാധ്യമല്ല' എന്ന സന്ദേശവും ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ആല് മക്തൂമിെൻറ ഫിറ്റ്നസ് ചലഞ്ചുമാണ് ഈ ദൗത്യത്തിന് പ്രേരണയായതെന്ന് ഇരുവരും പറഞ്ഞു. യോഗത്തില്‍ അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്ദുസലാം ടി.കെ. അധ്യക്ഷതവഹിച്ചു. ട്രഷറര്‍ ബി.സി. അബൂബക്കര്‍, അഡ്മിന് സെക്രട്ടറി സാബിര്‍ മാട്ടൂല്‍, അഹ്മദ് കുട്ടി, സലീം നാട്ടിക, ശിഹാബ് കപ്പാരത്, സുബൈര്‍ കാഞ്ഞങ്ങാട് സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.