അൽെഎൻ: ഇൗത്തപ്പഴം പഴുത്ത് പാകമാകാൻ തുടങ്ങിയതോടെ അൽെഎൻ വിപണിയിലെ ഇൗത്തപ്പഴ കച്ചവടം സജീവമായി. റത്താബ് എന്ന പേരിൽ അറിയപ്പെടുന്ന പകുതി പഴുത്ത ഇൗത്തപ്പഴങ്ങളാണ് ഇപ്പോൾ വിപണിയിൽ എത്തിത്തുടങ്ങിയത്. റമദാൻ വ്രതം തുടങ്ങിയതോടെ റത്താബിന് ആവശ്യക്കാർ ഏറെയാണ്.
സീസണിെൻറ തുടക്കത്തിൽ ഒമാനിൽനിന്നാണ് നഹാൽ ഇനത്തിലെ റത്താബുകൾ എത്തിത്തുടങ്ങിയത്. തുടക്കത്തിൽ കിലോ 1000 ദിർഹമിന് വരെ ഒമാനികൾ നേരിട്ട് റത്താബ് വിൽപന നടത്തിയിരുന്നു. അൽെഎൻ വിപണിയിലെ കച്ചവടക്കാർ റത്താബിെൻറ വിപണനം തുടങ്ങിയപ്പോൾ കിലോക്ക് 200 ദിർഹം ആയിരുന്നു വില. നിലവിൽ റത്താബ് നഹാലിന് ഒരു മന്നിന് (നാല് കിലോ) 150 ദിർഹം മുതൽ 250 ദിർഹം വരെയാണ് വില. ഇപ്പോൾ അൽെഎനിലെ തോട്ടങ്ങളിൽനിന്നും പഴുത്ത് വരുന്ന ഇൗത്തപ്പഴങ്ങൾ എത്തിത്തുടങ്ങിയിട്ടുണ്ട്. അൽ വഖൻ, അൽ ഖുവ തുടങ്ങിയ അൽെഎനിലെ തോട്ടങ്ങളിൽനിന്നാണ് മാർക്കറ്റിൽ ധാരാളമായി റത്താബുകൾ വരുന്നത്. ഇൗത്തപ്പഴങ്ങൾ വ്യാപകമായി പഴുത്ത് തുടങ്ങുന്ന ജൂൺ, ജൂലൈ മാസങ്ങളിൽ മന്നിന് 50 ദിർഹം വരെയായി വില കുറയും.
റമദാൻ ആയതിനാൽ റത്താബുകൾക്ക് ആവശ്യക്കാരായി സ്വദേശികൾ ധാരാളമായി എത്തുന്നുണ്ടെന്നാണ് അൽെഎൻ മാർക്കറ്റിലെ വ്യാപാരിയായ പട്ടാമ്പി കൊടുമുണ്ട സ്വദേശി ജാഫർ പറയുന്നു. വിപണിയിൽ വർഷം മുഴുവൻ നീണ്ടുനിൽക്കുന്നതാണ് ഇൗത്തപ്പഴവുമായി ബന്ധപ്പെട്ട വ്യാപാരം. തുടക്കത്തിൽ നബാത്ത് എന്ന പേരിൽ അറിയപ്പെടുന്ന ആൺ പൂങ്കുല കച്ചവടവും പിന്നീട് ഇൗത്തപ്പഴം പഴുത്ത് തുടങ്ങുേമ്പാൾ റത്താബ് വിൽപനയും അത് കഴിഞ്ഞാൽ ഉണക്കി സൂക്ഷിച്ച ഇൗത്തപ്പഴവും അതിെൻറ ജാമുമൊക്കെയായി ഇൗത്തപ്പഴ വിപണി ഒരു വർഷം നീണ്ടുനിൽക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.