യു.എ.ഇ നിക്ഷേപ മന്ത്രി മുഹമ്മദ് ബിൻ ഹസൻ അൽസുവൈദി, ലുലു ചെയർമാൻ

എം.എ. യൂസുഫലി എന്നിവർ ചേർന്ന് ബെൽ റിങ് മുഴക്കി​ ട്രേഡിങ്ങിന് തുടക്കം കുറിക്കുന്നു

ലു​ലു ഓ​ഹ​രി വി​ൽ​പ​ന തു​ട​ങ്ങി

അ​ബൂ​ദ​ബി: അ​ബൂ​ദ​ബി സെ​ക്യൂ​രി​റ്റീ​സ് എ​ക്സ്ചേ​ഞ്ചി​ൽ ലി​സ്​​റ്റി​ങ്​ പൂ​ർ​ത്തി​യാ​യ​തോ​ടെ ലു​ലു റീ​ട്ടെ​യ്​​ലി​ന്‍റെ ഓ​ഹ​രി വി​ൽ​പ​ന​ക്ക്​ തു​ട​ക്ക​മാ​യി. യു.​എ.​ഇ നി​ക്ഷേ​പ മ​ന്ത്രി മു​ഹ​മ്മ​ദ് ബി​ൻ ഹ​സ​ൻ അ​ൽ​സു​വൈ​ദി, ലു​ലു ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി എ​ന്നി​വ​ർ ചേ​ർ​ന്ന് ബെ​ൽ റി​ങ് മു​ഴ​ക്കി​യാ​ണ്​ ട്രേ​ഡി​ങ്ങി​ന് തു​ട​ക്കം കു​റി​ച്ച​ത്.

ഒ​രു ഇ​ന്ത്യ​ക്കാ​ര​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​മ്പ​നി​യു​ടെ ജി.​സി.​സി​യി​ലെ ഏ​റ്റ​വും വ​ലി​യ ലി​സ്റ്റി​ങ്​ എ​ന്ന റെ​ക്കോ​ഡാ​ണ്​ ഇ​തോ​ടെ ലു​ലു​ സ്വ​ന്ത​മാ​ക്കി​യ​ത്.

സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ടെ ബെ​ൽ റി​ങ് ച​ട​ങ്ങു​ക​ൾ​ക്ക്​ സാ​ക്ഷി​യാ​യി. ജി.​സി.​സി​യി​ലെ നി​ക്ഷേ​പ​ക​രും ലോ​ക​ത്തെ വി​വി​ധ​യി​ട​ങ്ങ​ളി​ലെ ലു​ലു ജീ​വ​ന​ക്കാ​രും ഉ​പ​ഭോ​ക്താ​ക്ക​ളും ഉ​ൾ​പ്പെ​ടെ ലൈ​വ് സ്ട്രീ​മി​ങ്ങി​ലൂ​ടെ ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​യി.

യു.​എ.​ഇ​യു​ടെ​യും ജി.​സി.​സി​യു​ടെ​യും വി​ക​സ​ന​ത്തി​ന് ലു​ലു ന​ൽ​കി​യ പ​ങ്കാ​ളി​ത്തം മാ​തൃ​ക​പ​ര​മാ​ണെ​ന്നും പൊ​തു പ​ങ്കാ​ളി​ത്ത​ത്തി​ലേ​ക്ക് ക​ട​ന്ന​തോ​ടെ കൂ​ടു​ത​ൽ ജ​ന​കീ​യ​മാ​വു​ക​യാ​ണ് ലു​ലു​വെ​ന്നും യു.​എ.​ഇ നി​ക്ഷേ​പ മ​ന്ത്രി മു​ഹ​മ്മ​ദ് ബി​ൻ ഹ​സ​ൻ അ​ൽ​സു​വൈ​ദി പ​റ​ഞ്ഞു. യു.​എ.​ഇ ഉ​ൾ​പ്പെ​ടെ അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ലെ​യും വി​ദേ​ശ നി​ക്ഷേ​പ​ക​രു​ടെ​യും മി​ക​ച്ച പ​ങ്കാ​ളി​ത്ത​മാ​ണ് ലു​ലു റീ​ട്ടെ​യ്ൽ ഓ​ഹ​രി​ക​ൾ​ക്ക് ഉ​ള്ള​ത്.

ലി​സ്റ്റി​ങ് ശേ​ഷ​വും റീ​ട്ടെ​യ്ൽ നി​ക്ഷേ​പ​ക​രി​ൽ​നി​ന്ന് മി​ക​ച്ച ഡി​മാ​ൻ​ഡ് ലു​ലു റീ​ട്ടെ​യ്​​ലി​ന് ല​ഭി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

ലു​ലു​വി​ന്‍റെ റീ​ട്ടെ​യ്ൽ യാ​ത്ര​യി​ലെ ച​രി​ത്ര മു​ഹൂ​ർ​ത്ത​മാ​ണ് എ.​ഡി.​എ​ക്സ് ലി​സ്റ്റി​ങ്ങെ​ന്നും നി​ക്ഷേ​പ​ക​ർ ലു​ലു​വി​ൽ അ​ർ​പ്പി​ച്ച വി​ശ്വാ​സ​മാ​ണ് ലി​സ്റ്റി​ങ്ങി​ലൂ​ടെ യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തെ​ന്നും ലു​ലു ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി വ്യ​ക്ത​മാ​ക്കി.

നി​ക്ഷേ​പ​ക​ർ​ക്ക് മി​ക​ച്ച റി​ട്ടേ​ൺ ല​ഭി​ക്കു​ന്ന​തി​നു​ള്ള പ്ര​യ​ത്നം ലു​ലു തു​ട​രും. മൂ​ന്നു വ​ർ​ഷ​ത്തി​ന​കം നൂ​റ് സ്റ്റോ​റു​ക​ളെ​ന്ന ല​ക്ഷ്യ​ത്തി​ലാ​ണ് ലു​ലു. നി​ക്ഷേ​പ​ക​ർ ലു​ലു​വി​ൽ അ​ർ​പ്പി​ച്ച ആ​ത്മ​വി​ശ്വാ​സ​ത്തി​ന് ഏ​റ്റ​വും മി​ക​ച്ച പി​ന്തു​ണ ന​ൽ​കും. ലു​ലു ജീ​വ​ന​ക്കാ​രാ​ണ് ക​രു​ത്തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​ബൂ​ദ​ബി പെ​ൻ​ഷ​ൻ ഫ​ണ്ട്, എ​മി​റേ​റ്റ്സ് ഇ​ന്റ​ർ​നാ​ഷ​ന​ൽ ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ്​ ക​മ്പ​നി, ബ​ഹ്റൈ​ൻ മും​ത​ല​ക​ത്ത് ഹോ​ൾ​ഡി​ങ്സ്, ഒ​മാ​ൻ ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ്​ അ​തോ​റി​റ്റി, കു​വൈ​ത്ത് ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ്​ അ​തോ​റി​റ്റി, ഖ​ത്ത​ർ ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ്​ അ​തോ​റി​റ്റി തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​ധാ​ന നി​ക്ഷേ​പ​ക​ർ.

ജി.​സി.​സി​യി​ലെ രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ൾ ഉ​ൾ​പ്പ​ടെ നി​ക്ഷേ​പ​ക​രാ​ണ്. പ്ര​ഫ​ഷ​ന​ൽ നി​ക്ഷേ​പ​ക സ്ഥാ​പ​ന​ങ്ങ​ൾ കൂ​ടാ​തെ, ഐ.​പി.​ഒ തു​ട​ങ്ങി 16 ദി​വ​സ​ത്തി​ന​കം അ​ര​ല​ക്ഷ​ത്തി​ലേ​റെ വ്യ​ക്തി​ഗ​ത നി​ക്ഷേ​പ​ക​രാ​ണ് ഓ​ഹ​രി വാ​ങ്ങി​യ​ത്. വ​ൻ ഡി​മാ​ൻ​ഡ് പ​രി​ഗ​ണി​ച്ച് ഓ​ഹ​രി​ക​ൾ 30 ശ​ത​മാ​ന​മാ​ക്കി ഉ​യ​ർ​ത്തി​യി​രു​ന്നു. 25 ഇ​ര​ട്ടി അ​ധി​ക സ​മാ​ഹ​ര​ണ​ത്തോ​ടെ മൂ​ന്നു ല​ക്ഷം കോ​ടി രൂ​പ​യി​ല​ധി​ക​മാ​ണ് സ​മാ​ഹ​രി​ച്ച​ത്. ഒ​ക്ടോ​ബ​ർ 28 മു​ത​ൽ ന​വം​ബ​ർ അ​ഞ്ചു​വ​രെ​യാ​യി​രു​ന്നു പ്രാ​രം​ഭ ഓ​ഹ​രി വി​ൽ​പ​ന.

Tags:    
News Summary - Lulu share sale has started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.