കണ്ണൂർ സ്വദേശി അബൂദബിയിൽ നിര്യാതനായി

അബൂദബി: കണ്ണൂർ ഇരിക്കൂർ ചെറിയ വളപ്പിനകത്ത്​ അബ്​ദുല്ല ഹാജി (78) അബൂദബിയിൽ നിര്യാതനായി. അബൂദബി മുസഫയിൽ താമസിക്കു ന്ന മക്കളുടെ അടുത്തേക്ക്​ ഒരാഴ്​ച മുമ്പാണ്​ ഇദ്ദേഹം സന്ദർശക വിസയിലെത്തിയത്​.

ദേഹാസ്വാസ്​ഥ്യത്തെ തുടർന്ന്​ തിങ്കളാഴ്​ച വൈകുന്നേരം മഫ്​റഖ്​ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വൈകുന്നേരം 5.30ഒാടെ ആശുപത്രിയിലാണ്​ മരണം.

കണ്ണൂർ കക്കാട്​ സ്വദേശിനി വി.പി. സൈബുന്നീസയാണ്​ ഭാര്യ. മക്കൾ: ഫാത്തിമ, തസ്​നീമ, ഷാഹിന, അമീന, ഷഫീന, അർഷാദ്​, മുഹമ്മദ്​ അൽത്താഫ്​ (ഇരുവരും അബൂദബി).

Tags:    
News Summary - death- Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.