കാസർകോട് സ്വദേശിനി ഷാര്‍ജയില്‍ ഹൃദയാഘാതംമൂലം നിര്യാതയായി

ഷാർജ: കാസർകോട് പെര്‍ള സ്വദേശിനി ഷാര്‍ജയില്‍ ഹൃദയാഘാതംമൂലം നിര്യാതയായി. സ്വകാര്യ സ്കൂളിൽ അധ്യാപികയായ ഇടിയടുക്കയിലെ മഹമൂദ്-ഹാജറ ദമ്പതികളുടെ മകള്‍ മര്‍സൂന (28)യാണ് മരിച്ചത്.

ആറ് മാസംമുമ്പാണ് ഷാര്‍ജയിലെത്തിയത്. ആയിഷ സനദ് മകളാണ്. സഹോദരന്‍: മുഹമ്മദ് മബ്‌റൂഖ്. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടു പോകാനുള്ള നടപടികൾ നടന്നുവരുന്നതായി ബന്ധുക്കൾ അറിയിച്ചു.

Tags:    
News Summary - death- Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.