തൃശൂർ സ്വദേശി അബൂദബിയിൽ നിര്യാതനായി

അബൂദബി: അബൂദബിയിൽ തയ്യൽ ജോലിക്കാരനായിരുന്ന തൃശൂർ സ്വദേശി ഹൃദയാഘാതം കാരണം മരിച്ചു. വലപ്പാട്​ വലിയകത്ത്​ നജീബ്​ (43) ആണ്​ മരിച്ചത്​. വെള്ളിയാഴ്​ച ജുമുഅ കഴിഞ്ഞ്​ മുറിയിലെത്തിയപ്പോൾ വയറുവേദന അനുഭവപ്പെട്ടതിനാൽ അബൂദബി എൽ.എൽ.എച്ച്​ ആശുപത്രിയി​േലക്ക്​ കൊണ്ടുപോകുന്നതിനിടെ കാറിൽവെച്ചാണ്​ മരണം.
പരേതനായ മുഹമ്മദി​​െൻറയും ലൈലയുടെയും മകനാണ്​. ഭാര്യ: ഷീബ. മൂന്ന്​ മക്കളുണ്ട്​. സഹോദരങ്ങൾ: നസീർ (ഖോർഫക്കാൻ), സക്കീന. സബീന, ഷക്കീല.
മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകാനുള്ള ശ്രമം നടത്തിവരികയാണെന്ന്​ ബന്ധുക്കൾ അറിയിച്ചു. 

Tags:    
News Summary - death news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.