അബൂദബി: സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന യെമനില്‍ നടത്തുന്ന പ്രത്യാശ പുന$സ്ഥാപന ദൗത്യത്തിനിടെ രണ്ട് യു.എ.ഇ സൈനികര്‍ രക്തസാക്ഷികളായതായി യു.എ.ഇയുടെ ഒൗദ്യോഗിക വാര്‍ത്താ ഏജന്‍സി ‘വാം’ റിപ്പോര്‍ട്ട് ചെയ്തു. നദീര്‍ മുബാറക് ഈസ സുലൈമാന്‍, സുലെമാന് മുഹമ്മദ് സുലൈമാന്‍ ആല് ദുഹൂരി എന്നിവരാണ് മരിച്ചതെന്ന് യു.എ.ഇ സായുധസേന അറിയിച്ചു.
ഇരുവരുടെയും മൃതദേഹങ്ങള്‍ വ്യോമസേനയുടെ വിമാനത്തില്‍ വെള്ളിയാഴ്ച അബൂദബിയിലത്തെിച്ചു.
സൈനികര്‍ക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ അബൂദബി അല്‍ ബതീന്‍ എക്സിക്യൂട്ടീവ് വിമാനത്താവളത്തിലത്തെിയിരുന്നു. സൈനികരുടെ മരണത്തില്‍ യു.എ.ഇ സായുധസേന ജനറല്‍ കമാന്‍ഡ് അനുശോചനം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.