വെഞ്ഞാറമൂട് ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാർഥി ദീപ അനിലിനെ പ്രവാസികൾ മറക്കാനിടയില്ല. ദുബൈയിലെ ജീവകാരുണ്യ പ്രവർത്തന രംഗത്തെ സജീവ സാന്നിധ്യമായിരുന്ന ദീപ ജില്ലാ പഞ്ചായത്തിലേക്ക് ജനവിധി തേടുന്ന അപൂർവം പ്രവാസി വനിതകളിൽ ഒരാളാണ്.കോൺഗ്രസിെൻറ പ്രവാസി സംഘടനയായിരുന്ന ഇൻകാസിെൻറ വനിത വിഭാഗം ആദ്യമായി രൂപവത്കരിച്ചത് ദീപയുടെ നേതൃത്വത്തിലായിരുന്നു. അങ്ങനെ, ദുബൈ ഇൻകാസിെൻറ പ്രഥമ പ്രസിഡൻറുമായി.
വിവാഹ ശേഷമാണ് പ്രവാസലോകത്തേക്ക് ദീപ എത്തുന്നത്. തിരുവനന്തപുരത്തെ കോൺഗ്രസ് അധ്യാപക യൂനിയെൻറ (കെ.എ.പി.ടി.എ) പ്രമുഖ നേതാവായിരുന്ന കെ. തങ്കപ്പൻപ്പിള്ളയുടെയും മുൻ പഞ്ചായത്ത് സെക്രട്ടറി സി. അംബികയുടെയും മകളാണ്. ജീവകാരുണ്യ മേഖലയിലെ പ്രവർത്തനത്തിന് ഇന്ത്യൻ കോൺസുലേറ്റിെൻറ ഉൾപെടെ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. എമിറൈറ്റ്സ് മലയാളി കൗൺസിൽ അവാർഡ്, റാസൽഖൈമ മലയാളി സമാജം അവാർഡ്, റോട്ടറി ക്ലബ്ബ് ഓഫ് ട്രിവാൻഡ്രം റോയൽ അവാർഡ് എന്നിവയും ലഭിച്ചിരുന്നു. അക്കാഫ്, വേൾഡ് മലയാളി കൗൺസിൽ എന്നീ രാഷ്ട്രീയേതര സംഘടനകളിൽ അംഗമായിരുന്നു.
ഗൾഫിലെത്തുന്നതിന് മുൻപേ ദീപ രാഷ്ട്രീയത്തിൽ സജീവമാണ്. നിലമേൽ എൻ.എസ്.എസ് കോളേജിൽ കെ.എസ്.യു യൂണിറ്റ് സെക്രട്ടറിയായിട്ടായിരുന്നു വിദ്യാർത്ഥി രാഷ്ട്രീയത്തിലേക്കുളള രംഗ പ്രവേശം. പിന്നീട് കോളജ് യൂനിയൻ വനിതാ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു. പ്രവാസത്തിന് ശേഷവും നാട്ടിലെ സാമൂഹിക രാഷ്ട്രീയ രംഗത്തും പ്രവാസിവിഷയങ്ങളിലും സജീവ സാന്നിധ്യമായി.പ്രവാസി വ്യവസായി ആന്തൂർ നഗരസഭയിലെ സാജെൻറ കുടുംബത്തിെൻറ നീതിക്കായി സെക്രട്ടറിയേറ്റിന് മുന്നിൽ 24 മണിക്കൂർ രാപ്പകൽ നിരാഹാരം അനുഷ്ടിച്ചത് ദീപയുടെ നേതൃത്വത്തിലായിരുന്നു.പൗരത്വ ഭേദഗതി ബില്ലിനെതിരെ കോഴിക്കോട് കടപ്പുറത്ത് നടന്ന യൂത്ത് ലീഗിെൻറ ഷഹീൻ ബാഗുൾെപ്പടെ സമര പരിപാടികളിലും ശ്രദ്ധേയ സാന്നിധ്യമായിരുന്നു ഇവർ. ഭർത്താവ് അനിൽ ദുബൈയിൽ ജോലിചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.