ലോ​ക​ത്തെ ആ​ദ്യ ഡി​ജി​റ്റ​ൽ ആ​സ്തി നി​യ​മ​വു​മാ​യി ഡി.​ഐ.​എ​ഫ്.​സി

ദു​ബൈ: ലോ​ക​ത്ത്​ ആ​ദ്യ​മാ​യി ഡി​ജി​റ്റ​ൽ ആ​സ്തി നി​യ​മം ന​ട​പ്പാ​ക്കി ദു​ബൈ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഫി​നാ​ൻ​ഷ്യ​ൽ സെൻറ​ർ (ഡി.​ഐ.​എ​ഫ്.​സി). ഫി​നാ​ൻ​ഷ്യ​ൽ സെൻറ​റി​ലെ ഡി​ജി​റ്റ​ൽ ആ​സ്തി നി​ക്ഷേ​പ​ക​ർ​ക്കും ഉ​പ​യോ​ക്താ​ക്ക​ൾ​ക്കും നി​യ​മ​പ​ര​മാ​യ സം​ര​ക്ഷ​ണ​വും ശ​ക്ത​മാ​യ ച​ട്ട​ക്കൂ​ടും ന​ൽ​കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ്​ നി​യ​മം രൂ​പ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

കോ​ടി​ക്ക​ണ​ക്കി​ന്​ ഡോ​ള​ർ മൂ​ല്യ​മു​ള്ള ഡി​ജി​റ്റ​ൽ അ​സ​റ്റ് വ്യ​വ​സാ​യം വ​ള​രെ വേ​ഗം വ​ള​രു​ന്ന​തും ഭാ​വി​യി​ൽ വ​ലി​യ സാ​ധ്യ​ത​ക​ളു​ള്ള​തു​മാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഈ ​മേ​ഖ​ല​യി​ൽ കൃ​ത്യ​മാ​യി നി​യ​മം രൂ​പ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ ഡി​ജി​റ്റ​ൽ അ​സ​റ്റു​ക​ളു​ടെ നി​യ​മ​പ​ര​മാ​യ സ്വ​ഭാ​വ​ത്തെ കു​റി​ച്ച്​ അ​വ്യ​ക്ത​ത നി​ല​നി​ന്നി​രു​ന്നു. അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ചി​ല മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ നി​ല​വി​ലു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും സ​മ​ഗ്ര​മാ​യ ഒ​രു ച​ട്ട​ക്കൂ​ട് നി​ല​വി​ലു​ണ്ടാ​യി​രു​ന്നി​ല്ല.

വി​പു​ല​മാ​യ ഗ​വേ​ഷ​ണ​വും വി​ദ​ഗ്​​ധ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ ശേ​ഖ​രി​ച്ചു​മാ​ണ്​ ഡി.​ഐ.​എ​ഫ്.​സി നി​യ​മ​പ​ര​മാ​യ ചോ​ദ്യ​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യും അ​വ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ഒ​രു ച​ട്ട​ക്കൂ​ട് നി​ർ​മി​ക്കു​ക​യും ചെ​യ്തി​ട്ടു​ള്ള​ത്.

ഡി​ജി​റ്റ​ൽ ആ​സ്തി​ക​ൾ സം​ബ​ന്ധി​ച്ച്​ വ്യ​ക്ത​മാ​യി നി​ർ​വ​ചി​ക്കു​ന്ന​താ​ണ്​ ഡി.​ഐ.​എ​ഫ്.​സി രൂ​പ​പ്പെ​ടു​ത്തി​യ നി​യ​മം. സ​മ്പ​ത്തി​ന്‍റെ ഒ​രു രൂ​പ​മാ​യി ഡി​ജി​റ്റ​ൽ ആ​സ്തി​ക​ളെ വ്യ​ക്ത​മാ​യി നി​ർ​വ​ചി​ക്കു​ന്ന നി​യ​മം, വി​വി​ധ ക​ക്ഷി​ക​ൾ​ക്ക് ഈ ​ആ​സ്തി​ക​ൾ എ​ങ്ങ​നെ നി​യ​ന്ത്രി​ക്കാ​മെ​ന്നും കൈ​മാ​റ്റം ചെ​യ്യാ​മെ​ന്നും കൈ​കാ​ര്യം ചെ​യ്യാ​മെ​ന്നും വി​ശ​ദ​മാ​ക്കു​ന്നു​ണ്ട്. ഈ ​മേ​ഖ​ല​യി​ൽ നി​യ​മ​പ​ര​മാ​യ വ്യ​ക്ത​ത കൈ​വ​രു​ന്ന​ത്​ ഡി​ജി​റ്റ​ൽ അ​സ​റ്റ് വി​പ​ണി​യി​ൽ ആ​ത്മ​വി​ശ്വാ​സ​വും പ​ങ്കാ​ളി​ത്ത​വും വ​ള​ർ​ത്തു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

നി​യ​മം മാ​ർ​ച്ച്​ എ​ട്ട് മു​ത​ലാ​ണ്​ നി​ല​വി​ൽ വ​ന്നി​ട്ടു​ള്ള​ത്. ഡി​ജി​റ്റ​ൽ അ​സ​റ്റ്​ ലോ ​പ്ര​ഖ്യാ​പി​ക്കു​ന്ന​ത്​ വ​ള​രെ ആ​വേ​ശ​പൂ​ർ​വ​മാ​ണെ​ന്നും, ഈ ​നി​യ​മം മേ​ഖ​ല​യി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ​ക്ക്​ കാ​ര​ണ​മാ​കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും ഡി.​ഐ.​എ​ഫ്.​സി ചീ​ഫ്​ ലീ​ഗ​ൽ ഓ​ഫി​സ​ർ ജാ​ക്വ​സ്​ വി​സ​ർ പ്ര​തി​ക​രി​ച്ചു.

Tags:    
News Summary - DIFC as world's first digital asset law

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.