ദുബൈ: യു.എ.ഇ പൗരന്മാരായ വയോധികർക്കും ഭിന്നശേഷിക്കാർക്കും ഡിജിറ്റൽ പാർക്കിങ് പെർമിറ്റ് സൗകര്യമൊരുക്കി ദുബൈ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ). ഈ മാസം 20 മുതലാണ് പുതിയ സംവിധാനം നിലവിൽ വരുന്നത്. ഇതോടെ പെർമിറ്റ് പ്രിന്റ് എടുത്ത് വാഹനങ്ങളിൽ പതിക്കേണ്ട സാഹചര്യം ഒഴിവാകും. സ്മാർട്ട് സേവനങ്ങൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ഓരോ ഡിജിറ്റൽ പെർമിറ്റിലും ഉപയോക്താവിന് അഞ്ചു വാഹനങ്ങൾ വരെ ചേർക്കാൻ കഴിയും. ഒരു വാഹനം പ്രാഥമിക വാഹനം എന്ന നിലയിലും മറ്റുള്ളവ സെക്കൻഡറി എന്ന നിലയിലുമാണ് ചേർക്കാനാവുക. എന്നാൽ ഒരു സമയത്ത് ഒരു വാഹനം മാത്രമേ ആക്ടീവ് ആകുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.