റാ​സ​ല്‍ഖൈ​മ​യി​ല്‍ ന​ട​ന്ന ഡി​ജി​റ്റ​ല്‍ സ്കൗ​ട്ട് ഈ​വ​ന്‍റ്

ച​ട​ങ്ങി​ല്‍നി​ന്ന്

റാ​സ​ല്‍ഖൈ​മ​യി​ല്‍ ഡി​ജി​റ്റ​ല്‍ സ്കൗ​ട്ട് ഈ​വ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു

റാ​സ​ല്‍ഖൈ​മ: ലോ​ക​ത​ല​ത്തി​ല്‍ വി​വി​ധ പ്രാ​യ​ക്കാ​രാ​യ യു​വാ​ക്ക​ളു​മാ​യി ആ​ശ​യ​വി​നി​മ​യ​ത്തി​ന് അ​വ​സ​ര​മൊ​രു​ക്കി റാ​സ​ല്‍ഖൈ​മ​യി​ല്‍ ഡി​ജി​റ്റ​ല്‍ സ്കൗ​ട്ട് ഈ​വ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു.

റാ​ക് സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ വ​കു​പ്പ് ചെ​യ​ര്‍മാ​നും റാ​ക് സ്കൗ​ട്ട് ക​മീ​ഷ​ന്‍ പ്ര​സി​ഡ​ന്‍റു​മാ​യ ശൈ​ഖ് സാ​ലെം ബി​ന്‍ സു​ല്‍ത്താ​ന്‍ അ​ല്‍ ഖാ​സി​മി​യു​ടെ മു​ന്‍കൈ​യി​ല്‍ ‘സ്കൗ​ട്ട്സ്​ ഫോ​ര്‍ എ ​ഗ്രീ​ന​ര്‍ വേ​ള്‍ഡ്’ പ്ര​മേ​യ​ത്തി​ല്‍ റാ​ക് സാ​യി​ദ് എ​ജു​ക്കേ​ഷ​ന​ല്‍ കോം​പ്ല​ക്സി​ലാ​ണ് ജാം​ബോ​റി ഓ​ണ്‍ ദി ​എ​യ​ര്‍ (ജെ.​ഒ.​ടി.​എ), ജാം​ബോ​റി ഓ​ണ്‍ ദി ​ഇ​ന്‍റ​ര്‍നെ​റ്റ് (ജെ.​ഒ.​ടി.​എ) പ​രി​പാ​ടി​ക​ള്‍ ന​ട​ന്ന​ത്.

ഡി​ജി​റ്റ​ല്‍, ഇ​ന്‍റ​ര്‍നെ​റ്റ്, റേ​ഡി​യോ സ്കൗ​ട്ട്, അ​മ​ച്വ​ര്‍ റേ​ഡി​യോ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍പ്പെ​ടു​ന്ന​തി​നും ലോ​ക രാ​ജ്യ​ങ്ങ​ളെ​ക്കു​റി​ച്ച് പ​ഠി​ക്കാ​നു​മു​ത​കു​ന്ന​താ​ണ് ജോ​ട്ട-​ജോ​ട്ടി ഈ​വ​ന്‍റെ​ന്ന് എ​മി​റേ​റ്റ്സ് സ്കൗ​ട്ട്സ് അ​സോ. ഡ​യ​റ​ക്ട​ര്‍ ബോ​ര്‍ഡ് ചെ​യ​ര്‍മാ​ന്‍ ഡോ. ​സാ​ലെം അ​ബ്ദു​ല്‍റ​ഹ്മാ​ന്‍ അ​ല്‍ ദ​ര്‍മാ​ക്കി പ​റ​ഞ്ഞു. ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന പ​രി​പാ​ടി​ക​ള്‍ 200 സ്കൗ​ട്ടു​ക​ള്‍ക്കും ഗൈ​ഡു​ക​ള്‍ക്കു​മൊ​പ്പം 5000ത്തോ​ളം ഓ​ണ്‍ലൈ​ന്‍ പ​ങ്കാ​ളി​ക​ളെ​യും ആ​ക​ര്‍ഷി​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ലോ​ക​മെ​മ്പാ​ടു​മു​ള്ള യു​വാ​ക്ക​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ക​യും വ്യ​ത്യ​സ്ത സം​സ്കാ​ര​ങ്ങ​ളെ​ക്കു​റി​ച്ച് പ​ഠി​ക്കാ​ന്‍ ല​ഭി​ക്കു​ന്ന സ​വി​ശേ​ഷ അ​വ​സ​ര​മാ​ണ് ഡി​ജി​റ്റ​ല്‍ സ്കൗ​ട്ട് ഈ​വ​ന്‍റെ​ന്ന് ശൈ​ഖ് സാ​ലെം ബി​ന്‍ സു​ല്‍ത്താ​ന്‍ അ​ല്‍ ഖാ​സി​മി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള സ്കൗ​ട്ടു​ക​ളെ അ​മ​ച്വ​ര്‍ റേ​ഡി​യോ ഉ​പ​യോ​ഗി​ച്ച് ബ​ന്ധി​പ്പി​ക്കു​ന്ന വാ​ര്‍ഷി​ക സ്കൗ​ട്ടി​ങ്​ ഈ​വ​ന്‍റാ​ണ് ജാം​ബോ​റി ഓ​ണ്‍ ദി ​എ​യ​ര്‍ (ജോ​ട്ട). എ​ല്ലാ വ​ര്‍ഷ​വും ഒ​ക്ടോ​ബ​ര്‍ മൂ​ന്നാം വാ​ര​ത്തി​ല്‍ ജാം​ബോ​റി ഓ​ണ്‍ ഇ​ന്‍റ​ര്‍നെ​റ്റ് (ജോ​ട്ടി) ഈ​വ​ന്‍റും ന​ട​ക്കു​ന്നു.

Tags:    
News Summary - Digital Scout event organized in Ras Al Khaimah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.