ദുബൈ: മിഡിലീസ്റ്റിലെ ആദ്യ ‘ദിനോസർ പരേഡ്’ ദുബൈയിലൊരുങ്ങുന്നു. ദുബൈ പാർക്സ് ആൻഡ് റിസോർട്ടിലാണ് ജനുവരി 20 മുതൽ ദിനോസറുകൾ പരേഡ് നടത്തുന്നത്. ‘ദിനോ മാനിയ’യുടെ ഭാഗമായാണ് ആനിമേറ്റ് ചെയ്ത ഇലക്ട്രിക് ദിനോസറുകൾ പരേഡ് നടത്തുന്നത്. ടി-റെക്സ്, ട്രൈസെറാടോപ്പ്, റാപ്റ്റർ തുടങ്ങിയ വിഭാഗങ്ങളിലെ ദിനോസറുകൾ ഇവിടെയുണ്ടാകും. കുടുംബങ്ങൾക്കും കുട്ടികൾക്കും സൗജന്യമായി സന്ദർശിക്കാമെന് അധികൃതർ വ്യക്തമാക്കി.
കുട്ടികളെ ആകർഷിക്കുന്ന രീതിയിൽ ദിനോസറുകളെ കൃത്രിമമായി സൃഷ്ടിക്കുകയാണ് ഇവിടെ. ദിനോസറുകളുടെ അലർച്ച, പശ്ചാത്തല ശബ്ദം തുടങ്ങിയവയെല്ലാം കൃത്രിമമായി സൃഷ്ടിക്കും.
ദിനോസറുകൾക്കൊപ്പം നിന്ന് ചിത്രങ്ങളെടുക്കാനും അവസരമുണ്ട്. വിദ്യാർഥികൾക്ക് വിനോദത്തിനപ്പുറം വിജ്ഞാനം കൂടി പകരുന്നതായിരിക്കും ഇവിടെയുള്ള കാഴ്ചകൾ. ദിനോസറുകളുടെ പിറവി മുതൽ നശീകരണം വരെയുള്ള ചരിത്രം വായിച്ചെടുക്കാം. വെള്ളി മുതൽ ഞായർ വരെ രാത്രി എട്ട് മണിക്കാണ് ദിനോസറുകളുടെ യാത്ര. ഇതിന് പുറമെ, ചൊവ്വ മുതൽ ഞായർ വരെ ഉച്ചക്ക് 12 മുതൽ ദിനോസറുകളെ സന്ദർശിക്കാനും ചിത്രങ്ങളെടുക്കാനും കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.