ഷാര്‍ജ: യു.എ.ഇയിലെ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളില്‍ മികവ് തെളിയിച്ചവർക്ക് ഡോക്ടറേറ്റ് ബിരുദവും വിമൻ അച്ചീവ്മെന്‍റ് അവാര്‍ഡ് വിതരണവും നടന്നു. ഇന്‍റര്‍നാഷനല്‍ ആന്‍റി കറപ്ഷന്‍ ഹ്യൂമന്‍ റൈറ്റ്സ് കൗണ്‍സില്‍ ആഭിമുഖ്യത്തിലാണ് ഡോക്ടറേറ്റ് നല്‍കിയത്. മാലതി ദാസ്, അഷ്‌റഫ് താമരശ്ശേരി, മുൻവർ ഖാൻ, അഡ്വ.വൈ.എ. റഹീം, രാധാകൃഷ്ണൻ നായർ, മിനി മേനോൻ, പി. രാജമാണിക്കം, പി.എ. ഷംസുദ്ദീൻ, എം. അബ്ദുല്‍ മജീദ്, പ്രേമ മുരളീധർ, ജാസിം മുഹമ്മദ്, ലത അനിൽ കുമാർ, നിസാർ തളങ്കര, സൈഫുദ്ദീൻ പി. ഹംസ, സുധീഷ് കുമാർ എന്നിവര്‍ക്കാണ് ഡോക്ടറേറ്റ് നല്‍കി ആദരിച്ചത്.
കലാം വേള്‍ഡ് റെക്കോഡ് സംഘടിപ്പിച്ച ഇന്‍റര്‍നാഷനല്‍ വിമൻ അച്ചീവ്മെന്‍റ് അവാര്‍ഡ് മാലതി ദാസ്, സുജാത പ്രകാശ്, മിനി മേനോൻ, അഹ്‌ലാം മുസ്തഫ, ലത കുമാരി അനിൽ കുമാർ, ഡോ. പ്രസന്ന ഭാസ്കർ, പ്രേമ മുരളീധർ, ഡോ. നസ്രീൻ ബാനു, ഷൈലജ രവി, ബൈനി കുര്യൻ, അഞ്ജലി ദാസ്, ഡോ. കെൻ എർലിൻ, സെൽമ എന്നിവര്‍ക്ക് നല്‍കി ആദരിച്ചു.
ഷാര്‍ജയിൽ നടന്ന പരിപാടിയിൽ ശൈഖ് അബ്ദുല്ല അലി അബ്ദുല്ല റാഷിദ് അൽ മുഅല്ല, യു.എ.ഇയിലെ ആരോഗ്യ മന്ത്രാലയം മുൻ ചീഫ് ഓഫ് ലബോറട്ടറി സർവിസസ് ഡോ. നാജിദ് റാഷിദ്, കലാം വേൾഡ് റെക്കോഡ്സ് ചെയർമാൻ ഡോ. കുമാരവേൽ തങ്കദുരൈ, സി.ഇ.ഒ ഡോ. ഐഗിരിലോകേഷ്, ഡോ. ഹരീഷ് രാജു തുടങ്ങിയവര്‍ മുഖ്യാതിഥികളായിരുന്നു. അബ്ദുല്‍ കലാം വേള്‍ഡ് റെക്കോഡ് യു.എ.ഇ ഉപദേഷ്ടാവ് എസ്.ജെ. ജേക്കബ്, ഡോ. കെൻ എർലിൻ, അനിൽ വാര്യർ എന്നിവര്‍ നേതൃത്വം നല്‍കി. കലാപരിപാടികളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.