ദുബൈ: വിപുലമായ ദീപാവലി ആഘോഷത്തിനൊരുങ്ങി ദുബൈ. 14 മുതൽ 10 ദിവസമാണ് ആഘോഷം അരങ്ങേറുക. 'ദിവാലി ഇൻ ദുബൈ' എന്ന പേരിലായിരിക്കും പരിപാടി. ആഘോഷത്തോടനുബന്ധിച്ച് ദുബൈയുടെ വിവിധ ഭാഗങ്ങളിൽ കലാപരിപാടികളും കരിമരുന്നുപ്രയോഗവും അരങ്ങേറും. ദുബൈ ഇന്ത്യൻ കോൺസുലേറ്റിന്റെ സഹകരണത്തോടെ ഡിപ്പാർട്മെന്റ് ഓഫ് ഇക്കോണമി ആൻഡ് ടൂറിസമാണ് ആഘോഷം ഒരുക്കുന്നത്.
ആഘോഷ പരിപാടികളുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ ദുബൈ ഇന്ത്യൻ കോൺസൽ ജനറൽ ഡോ. അമൻ പുരി, ദുബൈ ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയ്ൽ എസ്റ്റാബ്ലിഷ്മെന്റ് റീട്ടെയ്ൽ വിഭാഗം ഡയറക്ടർ മുഹമ്മദ് ഫെറാസ്, മലബാർ ഗോൾഡ് ആൻഡ് ജ്വല്ലറി ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ അബ്ദുൽ സലാം എന്നിവർ പങ്കെടുത്തു. ദുബൈ ഗോൾഡ് ആൻഡ് ജ്വല്ലറി ഗ്രൂപ്പിലെ ജ്വല്ലറികളും ലുലു ഉൾപ്പെടെ വ്യാപാര സ്ഥാപനങ്ങളും പ്രത്യേക ആനുകൂല്യങ്ങളും സമ്മാനപദ്ധതികളും ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി നൽകും. ഒരു വർഷം വരെ വാടക സൗജന്യം ലഭിക്കുന്ന ഫ്ലാറ്റ്, സ്വർണസമ്മാനങ്ങൾ എന്നിവയൊക്കെ നറുക്കെടുപ്പിലൂടെ ഉപഭോക്താക്കൾക്ക് നേടാൻ അവസരമുണ്ടാകും. ഫെസ്റ്റിവൽ സിറ്റി മാളിൽ ഒക്ടോബർ 23ന് രാത്രി ദീപാവലി ആഘോഷങ്ങളുടെ ഭാഗമായുള്ള കരിമരുന്ന് കലാപ്രകടനം അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.