ദുബൈ: ബസുകൾക്കും ടാക്സികൾക്കും മാത്രമായുള്ള ലൈനുകളിൽ മറ്റ് വാഹനങ്ങൾ കയറിയാൽ ആർ.ടി.എയുടെ പിടിവീഴും. കഴിഞ്ഞ ദിവസം തുറന്ന ഖാലിദ് ബിൻ അൽ വലീദ് സ്ട്രീറ്റിലെ ലൈൻ നിരീക്ഷിക്കുന്നതിനായി 22 കാമറകളാണ് ഘടിപ്പിച്ചത്. ഈ ലൈനുകളിൽ വാഹനം കയറ്റിയിട്ട് ആരുമറിയാതെ മുങ്ങാമെന്ന് കരുതേണ്ട. ഫൈൻ നിങ്ങളെ തേടി താമസ സ്ഥലത്തെത്തും. 600 ദിർഹമാണ് പിഴ. കാമറകൾ ഞായറാഴ്ച മുതൽ പ്രവർത്തിച്ചു തുടങ്ങും.
ആർ.ടി.എയുടെ ബസുകൾക്കും ടാക്സികൾക്കും മാത്രം സഞ്ചരിക്കാനും നിർത്താനുമുള്ള പാതകളിൽ മറ്റ് വാഹനങ്ങൾ പ്രവേശിക്കുന്നത് സമയനഷ്ടമുണ്ടാക്കുന്നു എന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണ് നടപടി. ബസ് യാത്രക്കാരുടെ സമയം ലാഭിക്കുന്നതിലൂടെ െപാതുഗതാഗത സംവിധാനത്തിലേക്ക് കൂടുതൽ യാത്രക്കാെര ആകർഷിക്കാൻ കഴിയും. ഉപഭോക്താക്കളുടെ സംതൃപ്തിയാണ് തങ്ങളുടെ ലക്ഷ്യമെന്നും ആർ.ടി.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.