ഫുജൈറ: ഫുജൈറ ബീച്ചിൽ അമ്മയെയും കുട്ടിയെയും നായ് ആക്രമിച്ച സംഭവത്തിൽ മൂന്നു പേർക്ക് പിഴയിട്ട് ഫുജൈറ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി. കഴിഞ്ഞ വർഷം നടന്ന സംഭവത്തിൽ ഒരു പുരുഷനും രണ്ട് സ്ത്രീകൾക്കുമാണ് കോടതി പിഴ വിധിച്ചത്.
ലൈസൻസില്ലാതെ നായെ സ്വന്തമാക്കിയതിന് 10,000 ദിർഹം പിഴയും രണ്ട് സ്ത്രീകൾക്ക് ജീവൻ അപകടത്തിലാക്കിയതിന് 10,000 ദിർഹം വീതം അധിക പിഴയുമാണ് ചുമത്തിയത്. പൊതുസ്ഥലത്ത് നായെ നിയന്ത്രിക്കുന്നതിൽ ഇവർ അശ്രദ്ധ കാണിച്ചതായി കോടതി കണ്ടെത്തി. കഴിഞ്ഞ ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം.
ഫുജൈറ ബീച്ചിൽ സന്ദർശനത്തിനെത്തിയ അമ്മയെയും അവരുടെ ആറും 11ഉം വയസ്സുള്ള രണ്ട് കുട്ടികളെയും നായ് ആക്രമിച്ചതായി ഫുജൈറയിലെ സർക്കാർ ആശുപത്രിയാണ് പൊലീസിൽ റിപ്പോർട്ട് ചെയ്തത്. തുടർന്ന് കേസെടുത്ത പൊലീസ് നായുടെ ഉടമകൾക്കെതിരെ നിയമനടപടികൾ ആരംഭിക്കുകയായിരുന്നു. വിധിക്കെതിരെ മൂവരും അപ്പീൽ നൽകിയതിനെത്തുടർന്ന് മേയ് 10ന് അന്തിമവിധി പുറപ്പെടുവിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.