ദുബൈ: പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനിക്കെതിരെ സംഘ്പരിവാർ നിരന്തരം ഉന്നയിക്കുന്ന വസ്തുതാവിരുദ്ധമായ കെട്ടുകഥകളെ, ഇടതുപക്ഷ മതേതര കക്ഷികൾക്ക് ഒപ്പം നിൽക്കുന്ന പി. ജയരാജൻ ആത്മകഥയിലൂടെ ഉന്നയിക്കുന്നത് ആശങ്കാജനകവും പ്രതിഷേധാർഹവുമാണെന്ന് പീപ്ൾസ് കൾചറൽ ഫോറം ദുബൈ എമിറേറ്റ്സ് കമ്മിറ്റി അഭിപ്രായപ്പെട്ടു.
ഇന്ത്യാ മഹാരാജ്യത്തെ ഒരു കോടതിയും കുറ്റക്കാരനായി കണ്ടെത്താത്ത അബ്ദുന്നാസർ മഅ്ദനിക്കെതിരെ പി. ജയരാജൻ ഉന്നയിച്ച തെറ്റ് തിരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
പി.സി.എഫ് ദുബൈ എമിറേറ്റ്സ് കമ്മിറ്റി പ്രസിഡന്റ് ബാദുഷ കാലടിതറ അധ്യക്ഷത വഹിച്ച യോഗത്തിൽ ഇസ്മായിൽ ആരിക്കാടി, റഹീസ് ആലപ്പുഴ, അസീസ് സേട്ടു, ശിഹാബ് മണ്ണഞ്ചേരി, മുനീർ നന്നമ്പ്ര തുടങ്ങിയവർ സംസാരിച്ചു. ഷബീർ അകലാട് സ്വാഗതവും ബാബു കോഴിക്കര നന്ദിയും രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.