ദുബൈ: മോഡൽ സർവിസ് സൊസൈറ്റിയും (എം.എസ്.എസ്, ദുബൈ) ജലീൽ ഹോൾഡിങ്സും സംയുക്തമായി യു.എ.ഇയുടെ 53ാമത് ദേശീയ ദിനം (ഈദുൽ ഇത്തിഹാദ്) എം.എസ്.എസ് യൂത്ത് ഫെസ്റ്റ് 24 എന്ന പേരിൽ ഡിസംബർ ഒന്നിന് ആഘോഷിക്കും. ദുബൈ മുഹൈസിനയിലെ ന്യൂ ഡോൺ പ്രൈവറ്റ് സ്കൂളിൽ നടക്കുന്ന പരിപാടിയിൽ ഏഴ് എമിറേറ്റുകളിൽ നിന്നുള്ള അറുപതോളം സ്കൂളുകളിൽ നിന്ന് 1500ലധികം വിദ്യാർഥികൾ പങ്കെടുക്കും. പരിപാടിയിൽ എം.എസ്.എസ് ക്വിസ് ചാമ്പ്യൻഷിപ്പിന്റെ ആറാമത് സീസണും അരങ്ങേറും.
കൂടാതെ വിദ്യാർഥികൾക്ക് വേണ്ടി ക്രയോൺ കളറിങ്, പെൻസിൽ ഡ്രോയിങ്, ടാലെന്റ് ഷോ, മെമ്മറി ടെസ്റ്റ്, പബ്ലിക് സ്പീക്കിങ്, സ്റ്റോറി ടെല്ലിങ്, മോണോ ആക്ട്, ഖുർആൻ പാരായണം, കാലിഗ്രഫി എന്നീ ഇനങ്ങളിൽ മത്സരങ്ങളും സംഘടിപ്പിക്കും. പങ്കെടുക്കുന്ന സ്കൂളുകളിൽ ഏറ്റവും കൂടുതൽ പോയന്റ് കരസ്ഥമാക്കുന്നവർക്ക് ആകർഷകമായ സമ്മാനം നൽകും. പരിപാടിയുടെ പോസ്റ്റർ പ്രകാശനം എം.എസ്.എസ് ഓഫിസിൽ ചെയർമാൻ അബ്ദുൽ അസീസ് നിർവഹിച്ചു.
പ്രോഗ്രാം സെക്രട്ടറി നസീർ അബൂബക്കർ, കൺവീനർ സിതിൻ നാസർ, ജനറൽ സെക്രട്ടറി ഷജിൽ ഷൗക്കത്ത്, പ്രോഗ്രാം ഡയറക്ടർ ഫയാസ് അഹ്മദ്, ട്രഷറർ നിസ്താർ, മീഡിയ ടീം മുഹമ്മദ് ഷാഫി, മുഹമ്മദ് ഷമീം, മുഹമ്മദ് അക്ബർ, ജിബി തുടങ്ങിയവർ സന്നിഹിതരായി. പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമാണെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.