ദുബൈ: ഐ.എസ്.ഐ.എസിനെ ഇസ്ലാമിക് സ്റ്റേറ്റ് എന്നു വിളിക്കരുതെന്നും തീവ്രവാദികൾ അക്രമങ്ങളെ ന്യായീകരിക്കാൻ ഇസ്ലാമിനെ ഉപയോഗിക്കുന്നുവെന്നും യു.എ.ഇ. ഐക്യരാഷ്ട്രസഭ സുരക്ഷ കൗൺസിലിൽ യു.എ.ഇ പ്രതിനിധി മുഹമ്മദ് അബുഷഹാബാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സഹിഷ്ണുതയുടെ മതത്തെ ഹൈജാക്ക് ചെയ്യാൻ തീവ്രവാദികളെ അനുവദിക്കരുത്. അവരുടെ ആശയങ്ങളെ ന്യായീകരിക്കുന്നതിന് ഇസ്ലാമിന്റെ പേര് ദുരുപയോഗം ചെയ്യുകയാണ്. ഇസ്ലാമും തീവ്രവാദവും തമ്മിൽ ഒരു ബന്ധവുമില്ല. അതിനാൽ ദാഇഷിനെ (ഐ.എസിന്റെ മറ്റൊരു പേര്) പരാമർശിക്കുമ്പോൾ ഇസ്ലാമിന്റെ പേര് ഉപയോഗിക്കരുതെന്ന് യു.എന്നിനോടും അംഗരാജ്യങ്ങളോടും യു.എ.ഇ ആഹ്വാനംചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.