അബൂദബി: ഡോ. മറിയം ബൂതി അല്‍ സുവൈദിയെ അണ്ടര്‍ സെക്രട്ടറി പദവിയോടെ സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റി സി.ഇ.ഒ ആയി നിയമിച്ച് പ്രസിഡൻറ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആൽ നെഹ്യാന് ഉത്തരവിറക്കി. വരുന്ന 50 വര്‍ഷത്തേക്കുള്ള രാജ്യത്തിെൻറ പ്രയാണത്തിനുള്ള തയാറെടുപ്പുകളുടെ ഭാഗമായാണ് നടപടി. സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റിയുടെ ചരിത്രത്തിലാദ്യമായാണ് വനിത ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ പദവിയിലെത്തുന്നത്. വിപണി രംഗത്ത് മികച്ച അനുഭവസമ്പത്താണ് ഡോ. മറിയം അല്‍ സുവൈദിക്കുള്ളത്. കള്ളപ്പണം വെളുപ്പിക്കലും ഭീകരവാദ ഫണ്ടിങ്ങും തടയുന്ന മേഖലയില്‍ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ് നിയമിച്ച ആദ്യ ഇമാറാത്തി വനിതാ വിദഗ്ധ കൂടിയാണ് ഇവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.