പ്രതീകാത്മക ചിത്രം

ഡ്രോ​യി​ങ്, പെ​യി​ന്റി​ങ്​ മ​ത്സ​രം മേ​യ് 11ന്

​അ​ബൂ​ദ​ബി: യു.​എ.​ഇ​യി​ലെ വി​വി​ധ രാ​ജ്യ​ക്കാ​രാ​യ സ്‌​കൂ​ള്‍ വി​ദ്യാ​ർ​ഥി​ക​ള്‍ക്കാ​യി ലു​ലു ഗ്രൂ​പ്പു​മാ​യി സ​ഹ​ക​രി​ച്ച് ടീം ​നൊ​സ്റ്റാ​ള്‍ജി​യ സം​ഘ​ടി​പ്പി​ക്കു​ന്ന ഡ്രോ​യി​ങ്​ ആ​ൻ​ഡ് പെ​യി​ന്റി​ങ്​ മ​ത്സ​രം ‘റി​ഫ്ല​ക്ഷ​ന്‍സ് 2024 സീ​സ​ണ്‍ 6’ മേ​യ് 11ന്​ ​ന​ട​ക്കും. അ​ബൂ​ദ​ബി മു​സ​ഫ കാ​പി​റ്റ​ല്‍ മാ​ളി​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​മു​ത​ലാ​ണ് മ​ത്സ​ര​ങ്ങ​ള്‍ അ​ര​ങ്ങേ​റു​ക.

18 വ​യ​സ്സു​വ​രെ വി​ദ്യാ​ർ​ഥി​ക​ളെ നാ​ല് ഗ്രൂ​പ്പു​ക​ളാ​യി തി​രി​ച്ച് നി​റം കൊ​ടു​ക്ക​ല്‍, ചി​ത്ര​ര​ച​ന - പെ​യി​ന്റി​ങ്, കൈ​യെ​ഴു​ത്ത്, കാ​ലി​ഗ്ര​ഫി എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ല്‍ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കും. അ​പേ​ക്ഷ​ക​ള്‍ ഓ​ണ്‍ലൈ​ന്‍ ആ​യി വെ​ബ്സൈ​റ്റി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ള്‍ കാ​പി​റ്റ​ല്‍ മാ​ള്‍ ലു​ലു ഹൈ​പ്പ​ര്‍ മാ​ര്‍ക്ക​റ്റി​ല്‍ മേ​യ് ഒ​മ്പ​തു​വ​രെ സ​മ​ര്‍പ്പി​ക്കാം.

പ​രി​പാ​ടി​യു​ടെ ബ്രോ​ഷ​ര്‍ പ്ര​കാ​ശ​നം ലു​ലു ഗ്രൂ​പ് ഗ്ലോ​ബ​ല്‍ ഹെ​ഡ് ക്വാ​ട്ടേ​ഴ്സി​ല്‍ ലു​ലു ഗ്രൂ​പ് ഗ്ലോ​ബ​ല്‍ മാ​ര്‍ക്ക​റ്റി​ങ് ആ​ന്‍ഡ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍സ് ഡ​യ​റ​ക്ട​ര്‍ വി. ​ന​ന്ദ​കു​മാ​ര്‍ നി​ര്‍വ​ഹി​ച്ചു. നൊ​സ്റ്റാ​ള്‍ജി​യ പ്ര​സി​ഡ​ന്റ് നാ​സ​ര്‍ ആ​ലം​കോ​ട്, ര​ക്ഷാ​ധി​കാ​രി​ക​ളാ​യ അ​ഹ​ദ് വെ​ട്ടൂ​ര്‍, നൗ​ഷാ​ദ് ബ​ഷീ​ര്‍, ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ര്‍ മ​നോ​ജ് ബാ​ല​കൃ​ഷ്ണ​ന്‍, വൈ​സ് പ്ര​സി​ഡ​ന്റ് അ​നീ​ഷ് മോ​ന്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഫോ​ണ്‍: 050 469 5607, 050 6997246.

Tags:    
News Summary - Drawing and Painting Competition on May 11

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.