ദുബൈ: 'വെള്ളം കുടിക്കൂ; ആരോഗ്യവാനായിരിക്കൂ' എന്നതലക്കെട്ടിൽ അൽനൂർ ഗ്രൂപ് ഓഫ് ക്ലിനിക്കുകളും അൽഐൻ അൽബയാൻ വാട്ടർ കമ്പനിയും സംയുക്തമായി സംഘടിപ്പിക്കുന്ന ആരോഗ്യകാമ്പയിന് തുടക്കമായി. ദാഹിക്കുേമ്പാൾ മാത്രമല്ല, ശരീരത്തിനാവശ്യമുള്ള വെള്ളത്തിെൻറ തോത് നിലനിർത്തേണ്ടതിനാൽ ശൈത്യകാലത്തും വെള്ളം കുടിക്കേണ്ടതുണ്ടെന്ന സന്ദേശമറിയിക്കുന്നതിനാണ് കാമ്പയിൻ ഒരുക്കിയത്. പൊതുജനങ്ങൾക്ക് 25,000 ലഘുലേഖകളും വെള്ളക്കുപ്പികളും വിതരണംചെയ്യും. പുരുഷന് രണ്ടര ലിറ്ററും സ്ത്രീക്ക് 2.2 ലിറ്ററും ദിനേന ജലപാനം ആവശ്യമാണെന്ന് അൽനൂർ പോളിക്ലിനിക് റാഷിദിയയിലെ കാമ്പയിൻ സന്ദേശത്തിൽ ഡോ. അക്ബർ അലി പറഞ്ഞു.
ദുബൈയിലും ഷാർജയിലുമുള്ള അൽനൂർ പോളിക്ലിനിക്കുകളിൽ രണ്ടാഴ്ച നീളുന്ന കാമ്പയിൻ പരിപാടികളിൽ ഡോക്ടർമാരുടെ അവബോധന ക്ലാസുകൾ, മത്സരങ്ങൾ, വെള്ളം-ലഘുലേഖ വിതരണം തുടങ്ങിയവയുണ്ടാവും. യു.എ.ഇ പൗരപ്രമുഖൻ അബ്ദുല്ല ഉമർ ഉബൈദ് അൽ മാജിദ് ഉദ്ഘാടനം ചെയ്തു. അഗതിയ റീജനൽ മാനേജർ ജോബി, വ്ലോഗർ ഷബിന ഷംസുദ്ദീൻ, ഡോ. അക്ബർ അലി, മാനേജർമാരായ മുഹമ്മദ് ഷഫീഖ്, മിനി ജോർജ്, നസീഫ് അഹ്സൻ തുടങ്ങിയവർ സംബന്ധിച്ചു. അൽനൂർ ഖിസൈസിലെ ചടങ്ങിൽ ഡോ. പ്രശാന്ത്, സയ്യിദ്, ദുബൈ മുനിസിപ്പാലിറ്റി പ്രതിനിധി അലി, മാനേജർമാരായ ഹാറൂൺ അൽ റഷീദ്, കെ. ഇസ്ഹാഖ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.