അബൂദബി: ഡ്രൈവർരഹിത ടാക്സികൾ അബൂദബിയിലെ നിരത്തുകളിലേക്ക്. അബൂദബി സ്മാർട്ട് സിറ്റി ഉച്ചകോടിയിൽ വെച്ചാണ് ഡ്രൈവർരഹിത സർവിസിനു തുടക്കംകുറിച്ചത്.
അബൂദബി യാസ് ഐലൻഡിലാണ് ഡ്രൈവർരഹിത ടാക്സിയുടെ പരീക്ഷണ സർവിസ് ആരംഭിച്ചത്. യാസ് ഐലൻഡിലെ ഒമ്പതിടങ്ങളിലായി അഞ്ചു ഡ്രൈവറില്ലാ കാറുകളാണ് ആദ്യ ഘട്ടത്തിൽ സർവിസ് നടത്തുകയെന്ന് പദ്ധതിക്ക് നേതൃത്വം നൽകുന്ന ബയാനത്ത് കമ്പനി സി.ഇ.ഒ ഹസൻ അൽ ഹൊസനി അറിയിച്ചു.
മൂന്ന് ഇലക്ട്രിക് വാഹനങ്ങളും രണ്ട് ഹൈബ്രിഡ് വാഹനങ്ങളുമാണ് ഡ്രൈവറില്ലാതെ നിരത്തിലിറങ്ങുന്നത്.
ഹോട്ടലുകളിൽനിന്നും റസ്റ്റാറൻറുകളിൽനിന്നും ഷോപ്പിങ് മാളുകളിൽനിന്നും യാസ് മാളിലെ ഓഫിസുകളിൽനിന്നുമാണ് ഈ വാഹനങ്ങൾ സർവിസ് നടത്തുന്നത്.
ഈ മാസം അബൂദബിയിൽ ഡ്രൈവർരഹിത ടാക്സി സർവിസ് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡ്രൈവറില്ലാ ടാക്സി സർവിസിെൻറ പരീക്ഷണയോട്ടത്തിന് നേതൃത്വം നൽകാൻ ബയാനത്തുമായി മുനിസിപ്പാലിറ്റി, ട്രാൻസ്പോർട്ട് വകുപ്പ് നേരത്തേ കരാറൊപ്പിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.