അൽെഎൻ: ഡ്രൈവിങ് ലൈസൻസിനായി ഫയൽ ഒാപൺ ചെയ്യുന്നതിനുള്ള നിബന്ധനകളിൽ വരുത്തിയ ഇ ളവുകൾ അബൂദബി എമിറേറ്റിലെ താമസക്കാർക്ക് അനുഗ്രഹമാവും. നിലവിൽ ഏതാനും പ്രഫഷനൽ വിസക്കാർക്ക് മാത്രമാണ് ഫയൽ ഒാപൺ ചെയ്യാൻ സാധിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ ഗ്രോസ റിയിലും സൂപ്പർമാർക്കറ്റിലുമുള്ള സെയിൽസ്മാൻ വിസയിലുള്ളവർക്ക് കൂടി ഇതിന് അവ സരമൊരുങ്ങിയിരിക്കുന്നു.
ഫയൽ ഒാപൺ ചെയ്യുന്നതിന് തൊഴിൽ ഉടമയുടെയോ കമ്പനിയുടെയോ നിരാക്ഷേപ പത്രം (എൻ.ഒ.സി) വേണമെന്ന വ്യവസ്ഥയും എടുത്തുകളഞ്ഞു. നിരവധി പേരാണ് തൊഴിലുടമയിൽനിന്ന് എൻ.ഒ.സി ലഭിക്കാത്തതിനാൽ ലൈസൻസ് എടുക്കാൻ കഴിയാതെനിന്നിരുന്നത്. പാസ്പോർട്ടിെൻറയും വിസയുടെയും എമിറേറ്റ്സ് െഎഡിയുടെയും കോപ്പിയുണ്ടെങ്കിൽ ഇപ്പോൾ ഡ്രൈവിങ് ലൈസൻസ് ഫയൽ ഒാപൺ ചെയ്യാം.
നൂറുകണക്കിന് ആളുകളാണ് എമിറേറ്റ്സ് ഡ്രൈവിങ് കമ്പനിയിലെ ഗതാഗത വകുപ്പിൽ ഫയൽ ഒാപൺ ചെയ്യാൻ എത്തുന്നത്. ഇളവുകൾ ഏതാനും ദിവസത്തേക്ക് മാത്രമാണെന്ന പ്രചാരണംകൂടി വന്നതോടെ തിരക്ക് ഏറി. എന്നാൽ, ധൃതി കൂേട്ടണ്ടതില്ലെന്നും ഇളവ് തുടരുമെന്നുമാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. ഗ്രോസറികളിൽ സെയിൽസ്മാൻ വിസയിലുള്ളവരാണ് നേരേത്ത ഏറെ പ്രയാസപ്പെട്ടിരുന്നത്.
കാഷ്യർ, അക്കൗണ്ടൻറ് തസ്തികകളിലേക്ക് വിസ മാറ്റിയാണ് പലരും ലൈസൻസിന് ശ്രമിച്ചിരുന്നത്. ഇനി ആ ബുദ്ധിമുട്ടുകളൊന്നുമില്ല. നൂറു കണക്കിനാളുകൾക്കാണ് ഇപ്പോൾ ലൈസൻസ് നേടാൻ അവസരം കൈ വന്നിരിക്കുന്നതെന്ന് വർഷങ്ങളായി ഡ്രൈവിങ് പരിശീലനം നൽകുന്ന തിരൂർ സ്വദേശി അബ്ദുൽ അസീസ് ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.