റാസല്‍ഖൈമ: എമിറേറ്റിലെ ഡ്രൈവിങ് സ്കൂളുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഡീലര്‍ഷിപ് പദ്ധതിയുടെ ആദ്യ യോഗം പൊലീസ് ആസ്ഥാനത്ത് ചേര്‍ന്നു. റാസല്‍ഖൈമയിലെ ഡ്രൈവിങ് പരിശീലന പ്രക്രിയ നടപടികള്‍ മെച്ചപ്പെടുത്തുന്നതിനും ഫെഡറല്‍ ചട്ടങ്ങള്‍ക്കനുസൃതമായി ഡ്രൈവിങ് സ്കൂളുകളെ പ്രവര്ത്തനസജ്ജമാക്കുകയുമാണ് ലക്ഷ്യം.
ഇതുസംബന്ധിച്ച വിഷയങ്ങളാണ് യോഗത്തില്‍ ചർച്ചചെയ്തതെന്ന് റാക് പൊലീസ് സെന്‍ട്രല്‍ ഓപറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ഡോ. മുഹമ്മദ് സഈദ് അല്‍ ഹമീദി, ജനറല്‍ റിസോഴ്സ് അതോറിറ്റി (ജി.ആര്.എ) ഡയറക്ടര്‍ ബോര്‍ഡ് ചെയര്മാന് ജമാല്‍ അഹമ്മദ് അല്‍ തയാര്‍ എന്നിവര്‍ പറഞ്ഞു. റാക് പൊലീസും ജി.ആര്.എയും നിലവിലുള്ള പങ്കാളിത്തത്തിലൂടെ പൊതുതാല്പര്യമുള്ള മേഖലകളും സേവനങ്ങളും വികസിപ്പിക്കാനും എമിറേറ്റിലെ നവോത്ഥാന പ്രക്രിയക്കുള്ള പിന്തുണ തുടരുന്നതായും അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.