അബൂദബി: 12 ലക്ഷം മയക്കുമരുന്ന് ഗുളികകൾ അനധികൃതമായി കടത്തി രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ വിൽപന നടത്തിവരുന്നതിനിടയിൽ ഏഴ് ഏഷ്യൻ വംശജരെ അബൂദബി പൊലീസ് അറസ്റ്റ് ചെയ്തു. നാലുമാസമായി ഇവരെ പൊലീസ് നിരീക്ഷിച്ചുവരുകയായിരുന്നു. വിവിധ എമിറേറ്റുകളിൽ മയക്കുമരുന്നു വിൽപനക്കായി നടത്തിവന്ന നീക്കവും പൊലീസ് നിരീക്ഷണത്തിലായിരുന്നു. മയക്കുമരുന്ന് ഗുളികകൾ കൈവശംവെച്ച ഒരു പ്രതിയെ പൊലീസ് ആദ്യം പിടികൂടി. ഇതേ തുടർന്നുള്ള അന്വേഷണത്തിലാണ് മറ്റു പ്രതികളെ പിടികൂടാൻ സഹായകമായതെന്ന് അബൂദബി പൊലീസ് മയക്കുമരുന്ന് വിരുദ്ധ വിഭാഗം ഡയറക്ടർ കേണൽ താഹിർ ഗാരിബ് അൽ ദാഹിരി പറഞ്ഞു.
രണ്ടാമത് പിടിയിലായ പ്രതി നിയമവിരുദ്ധമായി മയക്കു മരുന്നു കടത്തുന്ന കണ്ണിയിൽ പ്രധാന പങ്കുവഹിച്ചിരുന്നതായും കണ്ടെത്തി. 15,000 ഗുളികകളുമായി പൊലീസ് പിടിയിലായ ഇയാൾ മയക്കുമരുന്ന് ഇടപാടുകൾക്ക് നേതൃത്വം നൽകിവന്നതായും കണ്ടെത്തി. വെയർഹൗസിൽ നിന്നാണ് ബാക്കിയുള്ള പ്രതികളെ പിടികൂടിയത്. അനധികൃത മയക്കുമരുന്ന് ഇടപാടുകൾക്കെതിരെയുള്ള പോരാട്ടം അബൂദബി പൊലീസിെൻറ മുൻഗണനയാണെന്നും കേണൽ അൽ ദാഹിരി പറഞ്ഞു. മയക്കുമരുന്ന് കടത്തും വിൽപനയും സംഘടിത ക്രിമിനൽ കുറ്റമായി കണക്കാക്കുന്നതായി അൽ ദാഹിരി ചൂണ്ടിക്കാട്ടി. മയക്കു മരുന്ന് ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങൾ 800 2626 എന്ന ടോൾ ഫ്രീ നമ്പറിൽ ഉടനെ റിപ്പോർട്ട് ചെയ്യാനും സമൂഹത്തിലെ എല്ലാവരോടും അബൂദബി പൊലീസ് മയക്കുമരുന്ന് വിരുദ്ധ വിഭാഗം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.