റാസല്‍ഖൈമയില്‍ വീണ്ടും മയക്കുമരുന്ന് പിടികൂടി; രണ്ട് ഏഷ്യന്‍ വംശജര്‍ അറസ്​റ്റില്‍

റാസല്‍ഖൈമ: മയക്കുമരുന്ന് വിപണനത്തിന് ശ്രമിച്ച രണ്ട് ഏഷ്യന്‍ വംശജര്‍ പിടിയിലായതായി റാക് പൊലീസ് മേധാവി മേജര്‍ ജനറല്‍ അലി അബ്ദുല്ല ബിന്‍ അല്‍വാന്‍ അല്‍ നുഐമി അറിയിച്ചു. ദിവസങ്ങള്‍ക്ക് മുമ്പാണ് മയക്കുമരുന്ന് ക്യാപ്സൂള്‍ രൂപത്തിലാക്കി വയറ്റില്‍ സൂക്ഷിച്ച് വിപണനത്തിന് ശ്രമിച്ച ഏഷ്യന്‍ വംശജനെ റാസല്‍ഖൈമയില്‍ അറസ്റ്റ് ചെയ്തത്.

749ഉം 561ഉം ഗ്രാം വരുന്ന ഹെറോയിന്‍ 186 ക്യാപ്സൂളുകളാക്കി ശരീരത്തില്‍ സൂക്ഷിച്ചാണ് ഇക്കുറി രണ്ട് ഏഷ്യന്‍ വംശജര്‍ റാസല്‍ഖൈമയിലെത്തിയതെന്ന് റാക് പൊലീസ് ഡ്രഗ് എന്‍ഫോഴ്സ്മ​​െൻറ്​ ഡയറക്ടര്‍ ബ്രിഗേഡിയര്‍ അദ്നാന്‍ അലി സാബി പറഞ്ഞു. ദുബൈ പൊലീസ്- കസ്​റ്റംസ് വിഭാഗങ്ങളുടെ സഹകരണത്തോടെ നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് കുറ്റവാളികള്‍ മയക്കുമരുന്നുമായി പിടിയിലായത്.

വിപണിയില്‍ വന്‍ വിലമതിക്കുന്ന മയക്കുമരുന്ന് സമൂഹത്തെയും രാജ്യത്തെയും വിപത്തിലേക്ക് തള്ളിവിടുന്നതാണ്. യുവജനങ്ങളെയും വിദ്യാര്‍ഥികളെയും നിരീക്ഷിക്കാന്‍ രക്ഷിതാക്കളും മുതിര്‍ന്നവരും ജാഗ്രത പുലര്‍ത്തണമെന്നും സംശയം ജനിപ്പിക്കുന്ന പ്രവൃത്തികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ടവരെ അറിയിക്കാന്‍ താമസം വരുത്തരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

Tags:    
News Summary - Drug-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.