ദുബൈ: സവാള കയറ്റുമതിയുടെ മറവിൽ ലഹരിവസ്തു കടത്താനുള്ള ശ്രമം തകർത്ത് ദുബൈ കസ്റ്റംസ്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ 26.45 കിലോ ലഹരിവസ്തു പിടികൂടി. രണ്ട് കാർഗോകളിലായാണ് കഞ്ചാവ് കടത്തിയത്. ആദ്യ കാർഗോയിൽനിന്ന് 14.85 കി.ഗ്രാമും രണ്ടാമത്തെ കാർഗോയിൽനിന്ന് 11.6 കി.ഗ്രാം ലഹരിവസ്തുവാണ് ഒളിപ്പിച്ചിരുന്നത്. ആഫ്രിക്കൻ രാജ്യത്തുനിന്നാണ് കാർഗോ എത്തിയത്. ആദ്യ കാർഗോയിൽ സംശയമുയർന്നിരുന്നതായി ദുബൈ കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു.
പെട്ടിക്ക് മുകളിൽ ചുവന്ന ഉള്ളി എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. തുടർന്ന് എക്സ്റേ മെഷീൻ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ 14.85 കി.ഗ്രാം ലഹരിവസ്തു കണ്ടെത്തുകയായിരുന്നു.
മണിക്കൂറുകൾക്കു ശേഷം അതേ രാജ്യത്തുനിന്ന് ഇതേ ലേബൽ പതിച്ച മറ്റൊരു കാർഗോ എത്തി. പക്ഷേ, കയറ്റുമതി കമ്പനിയുടെ പേര് വ്യത്യാസമുണ്ടായിരുന്നു.
സംശയം തോന്നിയ ഉദ്യോഗസ്ഥർ എക്സ്റേ മെഷീൻ ഉപയോഗിച്ച സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് ഒളിപ്പിച്ച നിലയിൽ 11.6 കി.ഗ്രാം ലഹരിവസ്തു കണ്ടെത്തിയത്. ദുബൈ പൊലീസുമായി സഹകരിച്ചാണ് പരിശോധന നടത്തിയതെന്ന് ദുബൈ കസ്റ്റംസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.