?????? ???????? ????????? ?????? ???????

അബൂദബിയിൽ 36 ലക്ഷം മയക്കുഗുളികകൾ പിടികൂടി

അബൂദബി: രണ്ട്​ വ്യത്യസ്​ത സംഭവങ്ങളിലായി അബൂദബി പൊലീസ്​ 36 ലക്ഷം മയക്കുമരുന്ന്​ ഗുളികകൾ പടികൂടി. ഡെത്ത്​ ടാങ്ക്​, റെഡ്​ ലൈൻ എന്നീ പേരുകളിൽ നടത്തിയ ഒാപറേഷനുകളിലാണ്​ മയക്കുമരുന്ന്​ ഗുളികകൾ കണ്ടെത്തിയത്​. മയക്കുമരുന്ന്​ പിടികൂടിയ സംഭവങ്ങളിൽ മൂന്ന്​ അറബ്​ വംശജർ പിടിയിലായതായി മയക്കുമരുന്ന്​ നിയന്ത്രണവകുപ്പ്​ ഡയറക്​ടർ കേണൽ താഹിർ ആൽ ദാഹേരി പറഞ്ഞു. 

വെയർഹൗസിലെ വലിയ ലോഹ സംഭരണിയിൽ ഒളിപ്പിച്ച നിലയിലാണ്​ ഡെത്ത്​ ടാങ്ക്​ ഒാപറേഷനിൽ മയക്കുമരുന്ന്​ ഗുളികകൾ കണ്ടെത്തിയത്​. ഇതിൽ ഒരാൾ അറസ്​റ്റിലായി.റെഡ്​ലൈൻ ഒാപറേഷനിലാണ്​ രണ്ടുപേർ പിടിയിലായത്​. 612,000 ഗുളികൾ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ്​ ഇവരെ അറസ്​റ്റ്​ ചെയ്​തത്​. 

Tags:    
News Summary - drugs-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.