�?????????????? ????????????????? ?????? ????????? ????????? ???????

കൃഷിയിടത്തിലൊളിപ്പിച്ച 42 ലക്ഷം മയക്കുഗുളിക പിടിച്ചു

അബൂദബി: എമിറേറ്റിലെ കൃഷിമേഖലകളിലൊന്നിൽ ഒളിപ്പിച്ച്​ സൂക്ഷിച്ചിരുന്ന 42 ലക്ഷം മയക്കുഗുളികകൾ പിടികൂടി. രണ്ട്​ അറബ്​ പൗരൻമാരാണ്​ സംഭവത്തിലെ പ്രതികൾ.  വിത്തുകൾക്കിടയിൽ ഒളിപ്പിച്ചിരുന്ന ലഹരി മരുന്നാണ്​ പിടിച്ചെടുത്തതെന്ന്​ അബൂദബി പൊലീസ്​ വ്യക്​തമാക്കി.  മയക്കുമരുന്ന്​ കള്ളക്കടത്തിന്​ ശ്രമിക്കുന്നവരെക്കുറിച്ച്​ വിവരം ലഭിച്ചതിനെ തുടർന്ന്​ അബൂദബി പൊലീസ്​ നടത്തിയ തന്ത്രപരമായ ഇടപെടലാണ്​ വൻ ലഹരിവേട്ട സാധ്യമാക്കിയത്​. മയക്കുമരുന്ന്​ തടയൽ വിഭാഗത്തി​​െൻറ പ്രവർത്തനങ്ങളെ അബൂദബി പൊലീസ്​ ഡയറക്​ടർ ജനറൽ മേജർ ജനറൽ മക്​തൂം അലി അൽ ശരീഫി അഭിനന്ദിച്ചു.  ജനങ്ങളുടെ സുരക്ഷക്ക്​ ഭീഷണിയാവുന്ന ഏതു കുറ്റകൃത്യങ്ങളും ചെറുക്കാനുള്ള ദൃഢനിശ്​ചയവും തന്ത്രവും നേതൃശക്​തിയും അബൂദബി പൊലീസിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രണ്ട്​ മയക്കുമരുന്ന്​ വിതരണക്കാർ ഇവിടെയുണ്ടെന്ന വിവരം മനസിലാക്കി  പ്രത്യേക സംഘം രൂപവത്​കരിച്ചാണ്​  അന്വേഷണം നടത്തിയതെന്ന്​  മയക്കുമരുന്ന്​ തടയൽ വിഭാഗം ഡയറക്​ടർ ലഫ്​റ്റനൻറ്​ താഹിർ ഘാരിബ്​ അൽ ദഹീറി പറഞ്ഞു. ഇവരുടെ ​നീക്കങ്ങൾ നിരീക്ഷിച്ചതിൽ നിന്ന്​ മയക്കുമരുന്ന്​ ശേഖരണവും കടത്തും സംബന്ധിച്ച സൂചനയുണ്ടായി. അറസ്​റ്റി ചെയ്​ത ശേഷം റെയ്​ഡ്​ നടത്തിയപ്പോഴാണ്​ വിത്തുകൾക്കൊപ്പം ഫാം ഹൗസിൽ മയക്കു മരുന്ന്​ സൂക്ഷിച്ചിരിക്കുന്നത്​ കണ്ടെത്തിയത്​.  

 
 

Tags:    
News Summary - drugs-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.