മയക്കുമരുന്ന്​ ഉപയോഗം തടയാൻ കടുത്ത നിയമങ്ങൾ വരുന്നു

ദുബൈ: രാജ്യത്ത്​ മയക്കുമരുന്നി​​െൻറ ഉപയോഗം ഇല്ലാതാക്കാൻ കടുത്ത നിയമങ്ങൾ വരുന്നു. ചില കുറ്റങ്ങൾക്ക്​ ചെറിയ ശിക്ഷ നൽകുന്നത്​ മയക്കുമരുന്നുപയോഗം തടയാൻ ഉപകരിക്കുന്നില്ലെന്ന കണ്ടെത്തലിനെ തുർന്നാണ്​ ആഭ്യന്തര വകുപ്പ്​ നിയമം പരിഷ്​ക്കരിക്കാൻ ഒരുങ്ങുന്നത്​. 
നിയമത്തിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള ശിപാർശകൾ നൽകിയിട്ടുണ്ടെന്ന്​ മയക്കുമരുന്ന്​ വിരുദ്ധവിഭാഗം തലവൻ ബ്രിഗേഡിയർ സയിദ്​ ബിൻ തുവൈർ അൽ സുവൈദി പറഞ്ഞു. 

പുതിയ തരം മയക്കുമരുന്നുകളെക്കുറിച്ചും അവ കടത്താനുപയോഗിക്കുന്ന മാർഗങ്ങളെക്കുറിച്ചും സുരക്ഷാ ഏജൻസികൾ പരിശോധന നടത്തുകയാണ്​. മയക്കുമരുന്ന്​ കേസുകളിലെ പ്രതികളോട്​ ദയ കാണിക്കുന്നത്​ ഉപയോഗം കൂട്ടാൻ മാത്രമല്ല മയക്കുമരുന്നിൽ നിന്ന്​ മുക്തി നേടിയവരെ തിരികെ അതിലേക്ക്​ കൊണ്ടുവരാനും ഇടയാക്കുന്നുണ്ടെന്ന്​ മയക്കുമരുന്ന്​ വിരുദ്ധ കൗൺസിൽ ചെയർമാനും ദുബൈ പൊലീസ്​ ഉപമേധാവിയുമായ ലെഫ്​റ്റനൻറ്​ ജനറൽ ദാഹി കൽഫാൻ തമീം പറഞ്ഞു. 

മയക്കുമരുന്ന്​ ഉപയോഗിക്കുന്നവരോട്​ ഒ​ന്നോ രണ്ടോ തവണ ക്ഷമിക്കാം വീണ്ടും കുറ്റം ആവർത്തിച്ചാൽ കടുത്ത ശിക്ഷ നൽകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം കേസുകളിൽ പെടുന്നവരിൽ 70 ശതമാനവും 30 വയസിൽ താഴെ പ്രായമുള്ളവരാണ്​. ചീത്ത കൂട്ടുകെട്ടിൽ പെടുന്നതും മയക്കുമരുന്ന്​ പരീക്ഷിക്കാനുള്ള ആകാംഷയുമാണ്​ മിക്കവരെയും ഇതിലേക്ക്​ വലിച്ചിഴക്കുന്നത്​. 17 വയസിൽ താഴെയുള്ളവർ പിടിക്കപ്പെടുന്നത്​ അപൂർവ്വമാണ്​. 
ലഹരിയോടുള്ള കൗതുകം തുടങ്ങുന്നത്​ 18 വയസ്​ എത്തു​േമ്പാഴാണ്​. അത്​ അധികമാകുന്നതാക​െട്ട 20നും 30 നും ഇടയിൽ ​പ്രായമെത്തു​േമ്പാഴും.
 മയക്കുമരുന്ന്​ കേസുകളിൽ സ്​ത്രീകളുടെ പങ്ക്​ 4.5 ശതമാനമാണ്​. കുറച്ചു വർഷങ്ങളായി സ്​ത്രീകളിലെ മയക്കുമരുന്നുപയോഗം വർധിച്ചു വരികയാണെന്ന്​ അൽ സുവൈദി പറഞ്ഞു.

ക​ഴിഞ്ഞ വർഷം 3,021 മയക്കുമരുന്ന്​ ഉപഭോക്താക്കളെ തിരിച്ചറിഞ്ഞിരുന്നു. തൊട്ടുമുമ്പുള്ള വർഷത്തേക്കാൾ ഏതാണ്ട്​ 538 ശതമാനം വർധനയാണ്​ ഉണ്ടായത്​. 2016ൽ 3,774 കേസുകളാണ്​ രജിസ്​റ്റർ ചെയ്​തത്​. 5,130 പേരെ അറസ്​റ്റ്​ ചെയ്​തു. 9,640 കിലോ ലഹരിവസ്​തുക്കളും മയക്കുമരുന്നും കണ്ടെടുത്തു. എന്നാൽ 2017ൽ 4,444 കേസുകൾ രജിസ്​റ്റർ ചെയ്യപ്പെട്ടു. 6,440 ​േപർ അറസ്​റ്റിലായി. 61,525 കിലോ മയക്കുമരുന്നുകൾ പിടിച്ചെടുക്കപ്പെട്ടു. മയക്കുമരുന്ന്​ ഉപയോഗം പ്രോൽസാഹിപ്പിക്കുന്ന വെബ്​സൈറ്റുകളുടെ എണ്ണത്തിലും വർധനയുണ്ടായി. അടുത്തിടെ ഇത്തരത്തിലുള്ള 180 വെബ്​സൈറ്റുകളുടെ പ്രവർത്തനം തടഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഇൗ സാഹചര്യത്തിലാണ്​ കടുത്ത ശിക്ഷകൾ ഉൾപ്പെടുത്തി നിയമം ഭേദഗതി ചെയ്യുന്നത്​.

Tags:    
News Summary - drugs-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.