ലഹരി മോചന കേന്ദ്രങ്ങളിലും തിരക്കേറുന്നു

ദുബൈ: മയക്കുമരുന്ന്​ ഉ​പയോഗം വർധിക്കുന്നുവെന്ന കണക്കുകൾ പുറത്തു വരു​ന്നതിനൊപ്പം ഇൗ വിപത്തിൽ നിന്ന്​ രക്ഷനേടാൻ ആഗ്രഹിക്കുന്നവരുടെ എണ്ണത്തിലും വർധനയുണ്ടാകുന്നു. 2002 മെയിൽ സ്​ഥാപിക്കപ്പെട്ടതു മുതൽ രാജ്യത്തുടനീളം ഇത്തരം സ്​ഥാപനങ്ങളുടെ ആവശ്യം കൂടിവരികയാണെന്ന്​ നാഷ്​ണൽ റിഹാബിലിറ്റേഷൻ സ​​​െൻറർ (എൻ.ആർ.സി) ഡയറക്​ടർ ജനറൽ ഡോ. ഹമദ്​ അബ്​ദുല്ല അൽ ഗഫാറി പറഞ്ഞു. സഹായം തേടുന്നവരുടെ എണ്ണം വർധിക്കുന്നതനുസരിച്ച്​ സ​​​െൻററുകളുടെ ശേഷിയും ജീവനക്കാരുടെ എണ്ണവും ബജറ്റും വർധിപ്പിക്കാനുള്ള ആലോചനയിലാണ്​. എൻ.ആർ.സി. ​കെട്ടിടത്തിൽ 200 പേരെ കിടത്തി ചികിൽസിക്കാനുള്ള സൗകര്യമാണുള്ളത്​.

എന്നാൽ ഇവിടെ രജിസ്​റ്റർ ചെയ്​തിരിക്കുന്നവരുടെ എണ്ണം 3,400 ആണ്​. ഒാരോ മാസവും ശരാശരി 600 പേരെ ഒൗട്ട്​പേഷ്യൻറ്​ വിഭാഗത്തിൽ ചികിൽസിക്കുന്നുമുണ്ട്​.18 നും 45 നും ഇടയിൽ പ്രായമുള്ളവരാണ്​ ചികിൽസ തേടിയെത്തുന്നവരിൽ ഭൂരിപക്ഷവും. 15 വയസ്​ പ്രായമുള്ള കുട്ടി വരെ ഇവിടെ ചികിൽസ തേടിയിട്ടുണ്ടെന്നും അ​േദ്ദഹം പറഞ്ഞു. ശാരീരികവും മാനസികവുമായ ചികിൽസയാണ്​ ഇഏ സ​​​െൻററുകളിൽ നൽകുന്നത്. ഇത്​ നാല്​ മുതൽ ആറ്​ ആഴ്​ച വരെ നീളും. തുടർന്ന്​ ഇവരെ ഒൗട്ട്​ പേഷ്യൻറ്​ വിഭാഗത്തിലേക്ക്​ മാറ്റും ഇവിടുത്തെ ചികിൽസ 16 ആഴ്​ച വരെ തുടരും. അന്താരാഷ്​ട്ര നിലവാരത്തിലുള്ള ചികിൽസയാണ്​ നൽകുന്നതെന്നും അ​ദ്ദേഹം വ്യക്തമാക്കി. 


 

Tags:    
News Summary - drugs-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.