‘ദ​വ പ​ദ്ധ​തി​യു​ടെ നാ​ലാം വ​ർ​ഷ പ്ര​ഖ്യാ​പ​നം യു.​എ.​ഇ കെ.​എം.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി ട്ര​ഷ​റ​ർ നി​സാ​ർ ത​ള​ങ്ക​ര നി​ർ​വ​ഹി​ക്കു​ന്നു

'ദ​വ പ​ദ്ധ​തി​യി​ലൂ​ടെ വി​ത​ര​ണം ചെ​യ്ത​ത് 10​ ല​ക്ഷം രൂ​പ​യു​ടെ മ​രു​ന്ന്​'

ദു​ബൈ: ദു​ബൈ കെ.​എം.​സി.​സി കാ​സ​ർ​കോ​ട്​ മു​നി​സി​പ്പ​ൽ ക​മ്മി​റ്റി​യു​ടെ​യും മു​സ്​​ലിം ലീ​ഗ് കാ​സ​ർ​കോ​ട്​ മു​നി​സി​പ്പ​ൽ ക​മ്മി​റ്റി​യു​ടേ​യും നേ​തൃ​ത്വ​ത്തി​ൽ കാ​സ​ർ​കോ​ട്​ മു​നി​സി​പ്പ​ൽ പ​രി​ധി​യി​ൽ സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​തും അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന​തു​മാ​യ നി​ത്യ​രോ​ഗി​ക​ൾ​ക്ക് പ്ര​തി​മാ​സം മ​രു​ന്നി​നാ​യി സാ​മ്പ​ത്തി​ക​മാ​യി സ​ഹാ​യം ന​ൽ​കു​ന്ന 'ദ​വ' പ​ദ്ധ​തി വ​ഴി 10​ ല​ക്ഷം രൂ​പ​യു​ടെ മ​രു​ന്നു​ക​ൾ വി​ത​ര​ണം ചെ​യ്​​ത​ത്​ അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്ന്​ യു.​എ.​ഇ കെ.​എം.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി ട്ര​ഷ​റ​ർ നി​സാ​ർ ത​ള​ങ്ക​ര പ​റ​ഞ്ഞു.

നാ​ലാം വ​ർ​ഷ​ത്തെ പ്ര​ഖ്യാ​പ​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നി​ത്യ​രോ​ഗ​ത്താ​ൽ പ്ര​തീ​ക്ഷ​യ​റ്റ് പോ​യ​വ​ർ​ക്ക് താ​ങ്ങാ​യി 2017ലാ​ണ് പ​ദ്ധ​തി ആ​വി​ഷ്​​ക​രി​ച്ച​ത്. പ്ര​സി​ഡ​ൻ​റ് ഹാ​രി​സ് ബ്ര​ദേ​ഴ്സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​സ്‌​ക്ക​ർ ചൂ​രി സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ൻ​റ് സി​നാ​ൻ തോ​ട്ടാ​ൻ പ്രാ​ർ​ഥ​ന​യും ദ​വ കോ​ഓ​ഡി​നേ​റ്റ​ർ ശി​ഹാ​ബ് നാ​യ​ന്മാ​റ​മൂ​ല ന​ന്ദി​യും പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ളാ​യ സ​ർ​ഫ്രാ​സ് റ​ഹ്മാ​ൻ, ഗ​ഫൂ​ർ ഊ​ദ്, ത​ൽ​ഹ​ത്ത് ത​ള​ങ്ക​ര, അ​ൻ​വ​ർ സാ​ജി​ദ്, കാ​മി​ൽ ബാ​ങ്കോ​ട്, റൗ​ഫ് മീ​ലാ​ദ്, സ​മീ​ൽ കോ​ർ​ക്കോ​ഡ്, സു​ഹൈ​ർ യ​ഹ്​​യ, ആ​ഷി​ക്ക് പ​ള്ളം എ​ന്നി​വ​ർ ഓ​ൺ​ലൈ​ൻ വ​ഴി പ്ര​ഖ്യാ​പ​ന ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.