ദുബൈ: ലോകത്തെ ഏറ്റവും തിരക്കേറിയ 10 വിമാന റൂട്ടുകളിൽ അഞ്ചും ദുബൈയിൽ നിന്നുള്ളത്. ആഗോളതലത്തിൽ വിമാനങ്ങളുടെ വിവരങ്ങൾ പുറത്തുവിടുന്ന ഒ.എ.ജി റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ലോകതലത്തിൽതന്നെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ റൂട്ട് ദുബൈ-റിയാദ് സർവിസാണ്. പ്രതിദിനം 40 വിമാനങ്ങളിലായി കഴിഞ്ഞ വർഷം 31 ലക്ഷം സീറ്റ് ശേഷിയാണ് ഈ റൂട്ടിലുണ്ടായിരുന്നത്. പട്ടികയിൽ ദുബൈ-ലണ്ടൻ ഹീത്രു റൂട്ട് നാലാമതും ദുബൈ-ജിദ്ദ റൂട്ട് ആറാമതും സ്ഥാനങ്ങളിലാണുള്ളത്. മുംബൈ-ദുബൈ വിമാന സർവിസ് പട്ടികയിൽ എട്ടാമതും ഡൽഹി-ദുബൈ റൂട്ട് 10ാമതുമാണുള്ളത്. 2021 ഒക്ടോബറിനും 2022 സെപ്റ്റംബറിനുമിടയിൽ ഷെഡ്യൂൾ ചെയ്ത സീറ്റുകളാണ് ഡേറ്റയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ് ഡേറ്റ പ്രകാരം 2022ൽ 2.18 കോടി പേർ ദുബൈയിലെ രണ്ട് വിമാനത്താവളങ്ങൾ വഴി എത്തിയിട്ടുണ്ട്. ദുബൈ നഗരത്തിൽ കഴിഞ്ഞവർഷം എത്തിയത് ആകെ 2.3 കോടി സന്ദർശകരാണ്. ഇത് 2021നെ അപേക്ഷിച്ച് 89 ശതമാനം യാത്രക്കാരുടെ വർധനവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.