ദു​ബൈ സി​റ്റി ഹാ​ഫ്​ മാ​ര​ത്ത​ൺ ഇ​ന്ന്​

ദുബൈ: കോവിഡ്​ തുടങ്ങിയ ശേഷം ദുബൈ വേദിയൊരുക്കുന്ന ആദ്യ ഹാഫ്​ മാരത്തൺ വെള്ളിയാഴ്​ച നടക്കും. ദുബൈ ഇൻറർനാഷനൽ ഫിനാൻസ്​ സെൻററി​​െൻറയും (ഡി.ഐ.എഫ്​.സി) സ്​പോർട്​സ്​ കൗൺസിലി​െൻറയും ദുബൈ പൊലീസി​െൻറയും ആർ.ടി.എയുടെയും സഹകരണത്തോടെയാണ്​ പരിപാടി.

40 രാജ്യങ്ങളിൽ നിന്നുള്ള 400 പേർ​ നിരത്തിലിറങ്ങും​.

കഴിഞ്ഞ വർഷം 2500 പേർ പ​ങ്കെടുത്തിരുന്നു. ഇക്കുറി കോവിഡ്​ സുരക്ഷ പാലിക്കുന്നതി​െൻറ ഭാഗമായാണ്​ പ​ങ്കെടുക്കുന്നവരുടെ എണ്ണം കുറച്ചത്​. രാവിലെ ആറിനാണ്​ 21 കിലോമീറ്റർ മാരത്തൺ തുടങ്ങുന്നത്​. 6.10ന്​ പത്തു​ കിലോമീറ്ററും 6.20ന്​ അഞ്ചു​ കിലോമീറ്ററും നടക്കും. ഡി.ഐ.എഫ്​.സി ഗേറ്റിന്​ മുന്നിൽ നിന്നാരംഭിക്കുന്ന ഓട്ടം നഗരം ചുറ്റി അവിടെ തന്നെ സമാപിക്കും. അഞ്ച്​, പത്ത്​, 15 കിലോമീ​റ്ററുള്ള മൂന്നു​ കാറ്റഗറിയിലാണ്​ മത്സരം. സ്​പർശനം പരമാവധി ഒഴിവാക്കുന്നതിനായി ഓ​ട്ടോമാറ്റിക്​ സാനിറ്റൈസേഷനും ശരീരതാപ പരിശോധനയും നടത്തുന്നുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-19 04:46 GMT